
നിയമസഭയില്‍ വിഷയദാരിദ്ര്യം നേരിടുന്ന പ്രതിപക്ഷം ഇന്നും സഭയില്‍ ബഹളം വെച്ച് പിരിഞ്ഞു. മൂന്നാം ദിവസവും സഭ നിർത്തിവെച്ചു. ചർച്ചയ്‌ക്ക് നോട്ടീസ് നൽകാതെ നിയമസഭയിൽ പ്രതിപക്ഷം തുടർച്ചയായി ബഹളംവെച്ചതോടെയാണ് സ്പീക്കർ ചോദ്യോത്തര വേള നിർത്തിവെച്ച് സഭ അൽപനേരത്തേക്ക് പിരിഞ്ഞത്.
സഭയിൽ തങ്ങളുടെ നിസ്സഹകരണം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സഭയിൽ ഒരു പ്രശ്നം ഉന്നയിക്കാൻ നോട്ടീസ് നൽകുകയാണ് വേണ്ടതെന്നും ശരിയായ രീതിയിൽ ചർച്ചയെ അഭിമുഖീകരിക്കാൻ ധൈര്യമില്ലാത്തതിനാലാണ് പ്രതിപക്ഷം ബഹളം വെക്കുന്നതെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.
പ്രതിപക്ഷ നടപടി ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. ഇന്നലെ നിയമസഭയിൽ എത്തിയ കുട്ടികൾ കണ്ടത് പ്രതിപക്ഷത്തിന്റെ ബഹളമാണ്. ഇതാണോ കുട്ടികൾ പഠിക്കേണ്ടത്. നടപടി ജനാധിപത്യത്തിന് ഭൂഷണമല്ല. സ്പീക്കറെ ആക്ഷേപിക്കുന്നതും മുഖംമറിക്കുന്നതുമാണോ കുട്ടികൾ കണ്ട് പഠിക്കേണ്ടതെന്നും പ്രതിപക്ഷത്തോട് സ്പീക്കർ ചോദിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.