19 December 2025, Friday

കരുതൽ സ്പർശം പദ്ധതിക്ക് തുടക്കമായി

Janayugom Webdesk
July 25, 2023 10:23 am

പള്ളിപ്പാട് നടുവട്ടം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഉച്ച ഭക്ഷണ പൊതിവിതരണം ‘കരുതൽ സ്പർശം’ പദ്ധതിക്ക് തുടക്കമായി. ഹരിപ്പാട് ഗവണ്‍മെന്റ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നിരാശ്രയർക്കും കൈത്താങ്ങായാണ് എൻ എസ് എസ് വോളന്റിയർമാർ ഭക്ഷണപ്പൊതികൾ വീടുകളിൽ നിന്നു തയ്യാറാക്കി കൊണ്ട് വരുന്നത്.

വിശപ്പുരഹിത ഹരിപ്പാടുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. നഗരസഭ കൗൺസിലർ ഉമാറാണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജോർജ് വർഗീസ് വെങ്ങാലിൽ, പ്രിൻസിപ്പൽ രമാദേവി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എൻസി മത്തായി, അക്കോക്ക് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

Eng­lish Sum­ma­ry: The Karkal Spar­sham project has started

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.