പത്തനംതിട്ട ആങ്ങമൂഴിയില്‍ നിന്ന് സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ നിന്ന് പുലിയെ പിടികൂടി. ആരോഗ്യസ്ഥിതി വീണ്ടെടുക്കുന്ന മുറയ്ക്ക് പുലിയെ ഉൾക്കാട്ടിൽ തുറന്നു വിടാനാണ് തീരുമാനം. ഒരു വയസിൽ താഴെ മാത്രം പ്രായമുള്ള പുലിയെയാണ് ആങ്ങമൂഴി മുരിപ്പേൽ സ്വദേശി സുരേഷിൻ്റെ പുരയിടയിൽ നിന്ന് പിടികൂടിയത്.
രാവിലെ ഒമ്പത് മണിയോടെ ആയിരുന്നു സംഭവം. വീടിന് സമീപത്തുള്ള തൊഴുത്തിൽ നിന്ന് ബഹളം കേട്ടതിനെ തുടർന്ന് ആണ് വീട്ടുകാർ ശ്രദ്ധിച്ചത്. കാലിന് പരിക്കേറ്റ അവശ നിലയിലായിരുന്നു പുലി. ഉടൻ തന്നെ വീട്ടുകാർ നൽകിയ വിവരമനുസരിച്ച് വനം വകുപ്പ് സ്ഥലത്തെത്തി വല വിരിച്ച് പ്രത്യേക കൂട്ടിലേറ്റ് മാറ്റി റാന്നി വനംവകുപ്പ് ഓഫിസിലേക്ക് മാറ്റി. വെറ്റിനറി ഡോക്ടർമാരടങ്ങിയ സംഘം പുലിയുടെ ആരോഗ്യസ്ഥിതി പരിശോധിച്ചു. ആരോഗ്യസ്ഥിതി വീണ്ടെടുക്കുന്ന മുറയ്ക്ക് പുലിയെ ഗൂഡ്രിക്കൽ വനമേഖലയിലെ ഉൾക്കാട്ടിൽ തുറന്നു വിടും.
ENGLISH SUMMARY:The leopard was captured from Angamoozhi
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.