നരഭോജിയായ കടുവയെ ലഖ്നൗവിലെ നവാബ് വാജിദ് അലി ഷാ മൃഗശാലയിലേക്ക് മാറ്റി. നാല്‍പ്ത് ദിവസത്തിനിടയില്‍ ഖൈരാതിയ ഗ്രാമത്തിലെ അഞ്ചോളം പേരെയാണ് കുടുവ കൊലപ്പെടുത്തിയത്. ശാരീരിക വൈകല്യമുള്ള കടുവയ്ക്ക് കാട്ടില്‍ ഇരയെ തേടി ഭക്ഷിക്കാനുള്ള കഴിവില്ലാത്തതിനാല്‍ മനുഷ്യരെയാണ് കൂടുതലായി വേട്ടയാടിയിരുന്നതെന്ന് ഫോറസ്റ്റ് അധികൃതര്‍ പറയുന്നു.
ഏകദേശം ഒമ്പത് വയസ് പ്രായം വരുന്ന പെണ്‍ കടുവയാണിത്. മഞ്ജര പുരബ് വനമേഖലിയില്‍ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന കടുവ ജനങ്ങള്‍ക്ക് ഭീക്ഷണിയായതിനെ തുടര്‍ന്നാണ് മൃഗശാലയില്‍ മാറ്റിയതെന്ന് കതർണിയാഘട്ട് വന്യജീവി സങ്കേതത്തിലെ ഡിഎഫ്ഒ ആകാശ് ബധാവന്‍ പിടിഐയോട് പറഞ്ഞത്. കടുവയുടെ ഇടത് കാല്‍ ഒടിഞ്ഞിട്ടുണ്ടെന്നും വേട്ടയാടന്‍ അതിന് പ്രയാസമാണെന്നും അധികൃതര്‍ പറയുന്നു. ഇന്ന് രാവിലെയാണ് കടുവ ലഖ്നൗവിലെ മൃഗശാലയില്‍ എത്തിയത്.
English Summary:The man-eating tiger that killed five people has been shifted to a zoo
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.