22 January 2026, Thursday

Related news

January 22, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 17, 2026
January 17, 2026
January 16, 2026
January 16, 2026
January 14, 2026

ഹോട്ടലുടമയുടെ കൊലപാതകം: അട്ടപ്പാടി ചുരം ഒമ്പതാം വളവിൽ ദുരൂഹ സാഹചര്യത്തില്‍ 2 ട്രോളി ബാഗുകൾ; ഫർഹാനയുടെ സഹോദരനും കസ്റ്റഡിയിൽ

Janayugom Webdesk
മലപ്പുറം
May 26, 2023 9:21 am

തിരൂർ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തി മൃതദേഹം ചുരത്തിൽ തള്ളിയ സംഭവത്തിൽ ട്രോളി ബാഗ് കണ്ടെത്തി. പാറക്കൂട്ടങ്ങൾക്കിടയിലും അരുവിയിലുമാണ് ബാ​ഗുകൾ കണ്ടെത്തിയിട്ടുള്ളത്. ബാ​ഗുകളിൽ മൃതദേഹാവശിഷ്ടങ്ങൾ തന്നെയാണോ എന്നത് പൊലീസ് പരിശോധനയ്ക്ക് ശേഷമേ പറയാനാവൂ. സംഭവ സ്ഥലത്ത് തിരൂർ പെലീസ് സംഘം എത്തിയിട്ടുണ്ട്. പൊലീസ് നടപടികൾ തുടങ്ങിയിരിക്കുകയാണ്. പൊലീസിനൊപ്പം ഒരു പ്രതിയും കൂടെയുണ്ട്.

കസ്റ്റഡിയിലുള്ള ഷിബിലി വല്ലപ്പുഴ സ്വദേശിയാണ്. ഫർഹാന ചളവറ സ്വദേശിയുമാണ്. ഷിബിലിക്കെതിരെ ഹർഹാന 2021 ൽ പോക്സോ കേസ് നൽകിയിരുന്നു. ഫർഹാനയെ 23 ന് രാത്രി മുതൽ വീട്ടിൽ നിന്ന് കാണാനില്ലെന്ന് 24ന് വീട്ടുകാർ ചെർപ്പുളശ്ശേരി സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. അതേസമയം, കൊലപാതകത്തിൽ ഫർഹാനയുടെ സഹോദരൻ ഷുക്കൂറിനെയും തിരൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തതായാണ് സൂചന. ഷുക്കൂറിനെ ചളവറയിലെ വീട്ടിലെത്തിയാണ് കസ്റ്റഡിയിൽ എടുത്തത്. ഹോട്ടലിൽ നിന്ന് ട്രോളി ബാഗുമായി ഇറങ്ങിപ്പോവുന്ന ദൃശ്യങ്ങളിൽ ഷുക്കൂറും ഉണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.

eng­lish sum­ma­ry; The mer­chant was killed and his body thrown into the pass

you may also like this video;

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.