ഏരൂർ ഗ്രാമപഞ്ചായത്തിലെ വിളക്കുപാറയിൽ നിർമ്മാണം പൂർത്തിയാക്കി പ്രവർത്തന സജ്ജമായികൊണ്ടിരിക്കുന്ന മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യ(എംപിഐ) ഫാക്ടറി മന്ത്രി ജെ ചിഞ്ചു റാണി സന്ദർശിച്ച് പുരോഗതി വിലയിരുത്തി. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഏരൂർ പഞ്ചായത്തിൽ കെട്ടിട നിർമാണം പൂർത്തിയാക്കിയ മൂല്യവർദ്ധിത ഇറച്ചി ഉൽപന്ന സംരക്ഷണ ഫാക്ടറിയിലെ നിലവിലെ പ്രവർത്തനങ്ങളാണ് മന്ത്രി നോക്കി കണ്ടത്. ഫാക്ടറിയിൽ ഉത്പ്പാദിപ്പിക്കുന്ന മൂല്യവർദ്ധിത ഇറച്ചി ഉത്പന്നങ്ങളുടെ ട്രയൽ റൺ നടത്തി. വിപുലമായ പരിപാടികളോട് കൂടിയും ജനപങ്കാളിത്തത്തോടെയും മെയ് മാസം അവസാനത്തോടെ പ്ലാന്റ് കമ്മീഷൻ ചെയ്യാൻ കഴിയുമെന്ന് മന്ത്രി അറിയിച്ചു. മന്ത്രിയോടൊപ്പം പി എസ് സുപാൽ എംഎല്‍എ, മുൻ മന്ത്രി അഡ്വ കെ രാജു, ഏരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി അജയൻ, മീറ്റ് പ്രോടക്ട്സ് ഓഫ് ഇന്ത്യ ചെയർപേഴ്സൺ കമല സദാനന്ദൻ, എംഡി ഡോ. എ എസ് ബിജുലാൽ, സിപിഐ മണ്ഡലം സെക്രട്ടറിമാരായ ലിജു ജമാൽ, സി അജയ പ്രസാദ്, സിപിഎം ഏരിയ സെക്രട്ടറി ഡി വിശ്വസേനൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്നു വിനോദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സന്ധ്യ ബിനു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഡോൺ വി രാജ്, ജി അജിത്ത്, എ എം അഞ്ചു, സുജിത അജി, എസ് സന്തോഷ്, കെ അനിമോൻ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.