23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 20, 2024
December 19, 2024
December 7, 2024
December 5, 2024
December 4, 2024
November 30, 2024
November 28, 2024
November 21, 2024
November 14, 2024
November 12, 2024

അച്ഛനെ കൊ ലപ്പെടുത്തിയത് അമ്മ; മൂന്ന് മാസത്തിന് ശേഷം തെളിവ് കണ്ടെത്തി മകള്‍

Janayugom Webdesk
മുംബൈ
November 17, 2022 5:59 pm

അച്ഛനെ കൊലപ്പെടുത്തിയത് അമ്മയാണെന്ന് കണ്ടെത്തി മകള്‍. മഹാരാഷ്ട്രയിലെ ചന്ദര്‍പൂരിലാണ് സംഭവം. മൂന്ന് മാസം മുന്‍പ് മരണപ്പെട്ട അച്ഛനെ അമ്മയാണ് കൊലപ്പെടുത്തിയതെന്ന് മകള്‍ തെളിയിച്ചത്. റിട്ടയേർഡ് സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവ് ഉറങ്ങുമ്പോഴാണ് രജന രാംതെക് എന്ന സ്തീ കൊലനടത്തിയത്. അതേസമയം മരണകാരണം ഹൃദയാഘാതമാണെന്ന് ഇവര്‍ ബന്ധുക്കളോട് പറഞ്ഞത്. തലയണ ഉയപോഗിച്ച് ശ്വാസം മുട്ടിച്ചാണ് രജന ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. പിന്നീട് സ്ത്രീ കാമുകനെ വിളിച്ച് കൊലയ്ക്ക് പിന്നിലെ പങ്ക് വെളിപ്പെടുത്തിയിരുന്നു. 

ആഗസ്റ്റ് മാസം ആറിനാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഭര്‍ത്താവ് മരിച്ചതെന്ന് യുവതി എല്ലാവരെയും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. ബന്ധുക്കളും ഇവരെ സംശയിച്ചിരുന്നില്ല. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം രജനയുടെ മകൾ ശ്വേത അമ്മയെ കാണാനെത്തിയപ്പോളാണ് ഫോണില്‍ കാമുകനുമായുള്ള സംഭാഷണം റെക്കോര്‍ഡായി കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടർന്ന് ശ്വേത തന്നെയാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. പൊലീസ് ഓഡിയോ റെക്കോര്‍ഡ് പരിശോധിക്കുകയും രജനയും കാമുകൻ മുകേഷ് ത്രിവദിയും വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് രജന കുറ്റം സമ്മതിച്ചത്. 

Eng­lish Summary:The moth­er killed the father; Three months lat­er, the daugh­ter found the evidence
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.