22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 23, 2024
September 30, 2024
September 5, 2024
April 17, 2024
March 28, 2024
March 5, 2024
September 11, 2023
September 8, 2023
September 3, 2023
August 23, 2023

മോന്‍സന്‍ മാവുങ്കലിനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തി: പ്രവാസി മലയാളി അനിത പുല്ലയിലിനെതിരെ ക്രൈംബ്രൈഞ്ച് കേസ് എടുത്തു

കൊച്ചി
November 30, 2021 3:53 pm

പീഡനത്തിനിരയായ യുവതിയുടെ പേര് വെളിപ്പെടുത്തിയതിന് പ്രവാസി മലയാളി അനിത പുല്ലയിലിനെതിരെ ക്രൈംബ്രൈഞ്ച് കേസ് എടുത്തു. മോന്‍സൻ മാവുങ്കലിനെതിരെ പീഡനത്തിന് പരാതി നല്‍കിയ യുവതിയുടെ പേരാണ് മോന്‍സണിന്റെ സുഹൃത്തായ അനിത പുല്ലയില്‍ വെളിപ്പെടുത്തിയത്. യുവതിയുടെ ചിത്രങ്ങള്‍ അനിത പുറത്ത് വിട്ടെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഐപിസി 228എ പ്രകാരമാണ് അനിത പുല്ലയിലിനെതിരെ കേസ് എടുത്തിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് അനിത പുല്ലയിലിനെ വിളിച്ചുവരുത്താനാണ് തീരുമാനം. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. മോന്‍സൻ തന്നെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും വൈറ്റമിന്‍ ടാബ്ലെറ്റ് എന്ന പേരില്‍ മരുന്ന് നല്‍കിയാണ് ഗര്‍ഭച്ഛിദ്രം നടത്തിയെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു മോന്‍സന്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന നിരവധി പെണ്‍കുട്ടികള്‍ ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നും അവരില്‍ പലരും പ്രായപൂര്‍ത്തിയാവാത്തവര്‍ ആണെന്നും യുവതി പറഞ്ഞു. മോന്‍സന്റെ വീട്ടില്‍ സ്റ്റാഫ് ആയിട്ടാണ് താന്‍ ജോലിക്ക് പോയിരുന്നത്. പീഡനത്തിന് ഇരയാക്കിയതിന് പിന്നാലെ മോന്‍സൻ മാവുങ്കല്‍ തന്നെ കൊല്ലുമെന്ന് നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി പറഞ്ഞിരുന്നു .

Eng­lish Sum­ma­ry:  The name of the girl who lodged a com­plaint against Mon­son Mavun­gal has been revealed: Crime branch case has been reg­is­tered against expa­tri­ate Malay­alee Anitha Pullayil.

You may like this video also

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.