ശ്രീലങ്കയിൽ പുതിയ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സാമ്പത്തിക പ്രതിസന്ധി തുടരുന്ന രാജ്യത്ത് പ്രതിപക്ഷ കക്ഷികളുടെ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് നടപടി. എന്നാൽ പ്രധാനമന്ത്രിയും പ്രസിഡന്‍റും തൽസ്ഥാനത്ത് തുടരുമെന്നും അധികൃതർ അറിയിച്ചു. മന്ത്രിസഭയിൽ പുതുമുഖങ്ങളായ യുവാക്കളെ കാബിനറ്റ് മന്ത്രിമാരായി തെരഞ്ഞെടുക്കാനാണ് സാധ്യതയുള്ളത്.
എന്നാൽ അനുഭവ പരിചയമില്ലാത്ത മന്ത്രിമാരുമായി പുതിയ മന്ത്രിസഭ രൂപീകരിക്കാനുള്ള പ്രസിഡന്റിന്റെ തീരുമാനത്തെ ശ്രീലങ്കയിലെ പ്രതിപക്ഷ പാർട്ടികൾ എതിർതിര്‍ത്ത് രംഗത്ത് വന്നിട്ടുണ്ട്. പ്രതിപക്ഷ കക്ഷികളുടെ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളെത്തുടർന്ന് ഏപ്രിൽ ആദ്യവാരം മുഴുവൻ ശ്രീലങ്കൻ മന്ത്രിസഭാഗംങ്ങളും രാജിവെച്ചിരുന്നു. പുതിയ കാബിനറ്റ് മന്ത്രിമാരെ ഉൾപ്പെടുത്തി ഏപ്രിൽ 19ന് ശ്രീലങ്കൻ പാർലമെന്റ് പ്രേത്യേക യോഗം ചേരാനാണ് തീരുമാനം.
English Summary:The new cabinet will take office in Sri Lanka today
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.