9 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 7, 2024
November 18, 2024
September 28, 2024
September 24, 2024
September 22, 2024
September 22, 2024
July 18, 2024
July 4, 2024
June 24, 2024
May 2, 2024

ലോകകപ്പില്‍ ‘ശ്രീലങ്ക സൂപ്പര്‍’ 12ല്‍

Janayugom Webdesk
ഗീലോങ്
October 20, 2022 10:42 pm

ടി20 ക്രിക്കറ്റ് ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ വിജയിച്ച് ഏഷ്യന്‍ ചാമ്പ്യന്മാരായ ശ്രീലങ്ക സൂപ്പര്‍ 12ല്‍. നെതര്‍ലന്‍ഡ്‌സിനെ 16 റണ്‍സിന് കീഴടക്കിയാണ് ശ്രീലങ്ക യോഗ്യത നേടിയത്. ആദ്യ കളി തോറ്റ ശേഷമാണ് തുടരെ രണ്ടു ജയങ്ങളുമായി ലങ്ക സൂപ്പര്‍ 12ലെത്തിയത്. തോറ്റാല്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുമായിരുന്ന ശ്രീലങ്ക ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണ് അവര്‍ നേടിയത്. 79 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസാണ് ലങ്കയുടെ ടോപ്‌സ്‌കോറര്‍. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ നെതർലൻഡ്സിന് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് മാത്രമേ നേടാനായുള്ളൂ.

പവര്‍പ്ലേ ഘട്ടത്തില്‍ ശ്രീലങ്കയെ പിടിച്ചുകെട്ടാന്‍ ഡച്ച് ബൗളര്‍മാര്‍ക്ക് കഴിഞ്ഞു. ഒരു ഘട്ടത്തില്‍ 6.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വെറും 36 റണ്‍സ് മാത്രമായിരുന്നു ലങ്കന്‍ സ്‌കോര്‍. ഓപ്പണര്‍ കുശാൽ മെന്‍ഡിസ് നേടിയ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറി ആണ് ലങ്കയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. അഞ്ച് വീതം ഫോറും സിക്‌സും ഉള്‍പ്പെട്ടതായിരുന്നു കളിയിലെ താരമായ മെന്‍ഡിസിന്റെ ഇന്നിങ്‌സ്. ചരിത് അസലങ്ക 31 (30), ഭനുക രജപക്‌സ 19 (13) പത്തും നിസങ്ക 14 (21) എന്നിങ്ങനെയാണ് പിന്നീടുള്ള ബാറ്റര്‍മാരുടെ പ്രധാന സംഭാവന.

മറ്റൊരു യോഗ്യതാ പോരാട്ടത്തില്‍ നമീബയെ വീഴ്ത്തി യുഎഇ ആദ്യ ജയം സ്വന്തമാക്കി. ഏഴ് റണ്‍സിനാണ് യുഎഇയുടെ വിജയം. ഈ തോല്‍വിയോടെ നമീബിയ സൂപ്പര്‍ 12 കാണാതെ പുറത്തായി. എ ഗ്രൂപ്പില്‍ നിന്ന് ശ്രീലങ്കയ്‌ക്കൊപ്പം നെതര്‍ലന്‍ഡ്‌സ് സൂപ്പര്‍ 12ല്‍ ഇടം നേടി. ആദ്യം ബാറ്റ് ചെയ്ത യുഎഇ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുത്തപ്പോള്‍ നമീബിയക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 36 പന്തില്‍ 55 റണ്‍സെടുത്ത ഡേവിഡ് വീസ് അവസാന ഓവര്‍ വരെ പോരാടിയെങ്കിലും അവസാന ഓവറില്‍ പുറത്തായത് നമീബിയയ്ക്ക് തിരിച്ചടിയായി. യുഎഇക്കായി ഓപ്പണര്‍ വസീം 41 പന്തുകളില്‍ നിന്ന് 50 റണ്‍സെടുത്തു. മൂന്നാമനായി വന്ന നായകനും മലയാളിയുമായ സി പി റിസ്വാന്‍ അടിച്ചുതകര്‍ക്കാന്‍ തുടങ്ങിയതോടെ യുഎഇ കുതിച്ചു. താരം 29 പന്തുകളില്‍ നിന്ന് മൂന്ന് ഫോറിന്റെയും ഒരു സിക്‌സിന്റെയും സഹായത്തോടെ പുറത്താവാതെ 43 റണ്‍സാണ് നേടിയത്. 

Eng­lish Summary:‘Sri Lan­ka Super’ in World Cup 12
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.