23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 14, 2024
November 16, 2024
October 27, 2024
September 29, 2024
September 28, 2024
September 26, 2024
September 24, 2024
September 14, 2024
July 6, 2024
June 30, 2024

കോവിഡിന്റെ പുതിയ വകഭേദം ബിഎ 4 തമിഴ്‌നാട്ടിലും

Janayugom Webdesk
ചെന്നൈ
May 21, 2022 4:16 pm

തമിഴ്‌നാട്ടിൽ കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ ബിഎ 4 കണ്ടെത്തി. രാജ്യത്ത് ബിഎ 4 സ്ഥിരീകരിക്കുന്ന രണ്ടാമത്തെയാളാണ് ഇത്. ചെങ്കൽപേട്ട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.

ആരോഗ്യവകുപ്പ് മന്ത്രി എം എ സുബ്രഹ്മണ്യൻ വാർത്താക്കുറിപ്പിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ച വിവരം അറിയിച്ചത്. ഇതിന് മുൻപ് ഹൈദരാബാദിലായിരുന്നു ആദ്യത്തെ ഒമിക്രോൺ ബിഎ 4 ബാധ സ്ഥിരീകരിച്ചത്.

ദക്ഷിണാഫ്രിക്കയിൽ നിന്ന് ഹൈദരാബാദിലേക്ക് തിരിച്ചെത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുമായി ബന്ധപ്പെട്ടവരെ കണ്ടെത്തി നിരീക്ഷണത്തിലേക്ക് മാറ്റിയിരുന്നു.

Eng­lish summary;The new vari­ant of covid BA4 is also con­firmed in Tamil Nadu

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.