അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ (2024) ബിജെപിയെ നേരിടാന്‍ മുഴുവന്‍ പ്രതിപക്ഷപാര്‍ട്ടികളേയും ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബീഹാര്‍ മുഖ്യമന്ത്രിയും ജെഡിയുനേതാവുമായ നിതീഷ്കുമാറും, ആര്‍ജെഡിനേതാവ് ലാലുപ്രസാദ് യാദവും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കാണും
അഞ്ചുവര്‍ഷത്തിനപ്പുറം മൂന്നു പാര്‍ട്ടികളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ഇന്ത്യന്‍ നാഷണല്‍ ലോക്ദളിന്‍റെ ജന്മവാര്‍ഷികത്തില്‍ ഫത്തേഹാബാദ് ജില്ലയില്‍ നടക്കുന്ന റാലിയില്‍ പങ്കെടുക്കാനാണ് ഇരു നേതാക്കളും ഡല്‍ഹിയിലെത്തുന്നത്.ഐഎന്‍എല്‍ഡി നേതാവ് ഒ പി ചൗട്ടാലയും നിതീഷിനും, തനിക്കുമൊപ്പം ഡല്‍ഹിയില്‍ സോണിയയെ കാണുമെന്നും ലാലുപ്രസാദ് പറഞ്ഞു.2024ലെ തെരഞ്ഞെടുപ്പോടെ ബിജെപിയെ വേരോടെ പിഴുതെറിയണം.
ഇക്കാര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും, സോണിയഗാന്ധിയെ കണ്ടതിനുശേഷം, ഭാരത് ജോഡോയാത്ര പൂര്‍ത്തിയാക്കിയശേഷം രാഹുല്‍ ഗാന്ധിയെയും കാണുമെന്നും ലാലുപ്രസാദ് പറഞ്ഞു. എന്നാല്‍ 2024ലെ തെരഞ്ഞെടുപ്പില്‍ ഒരു ബുഹജന മുന്നേറ്റം ആവശ്യമാണെന്നു പ്രശാന്ത്കിഷോര്‍ അഭിപ്രായപ്പെട്ടു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയാണ്അദ്ദേഹം.
കഴിഞ്ഞ ഡൽഹി സന്ദർശനത്തിനിടെ സിപിഐ,സിപിഐഎം, കോൺഗ്രസ് സമാജ്‌വാദി പാർട്ടി ആംആദ്മി തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കളുമായി നിതീഷ് കുമാർ കൂടിക്കാഴ്ച നടത്തി. ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച് തേജസ്വി യാദവിന്റെ രാഷ്ട്രീയ ജനതാദൾ, കോൺഗ്രസ്, മറ്റ് പാർട്ടികൾ എന്നിവരുമായി ചേർന്ന് ബിഹാറിൽ മഹാഗത്ബന്ധൻ സർക്കാർ രൂപീകരിക്കാൻ ശ്രമിച്ചു. നേരത്തെ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവും ബിഹാറിലെത്തി നിതീഷ് കുമാറിനെ കണ്ടിരുന്നു
English Summary: The Nitish-Lalu-Sonia meeting is gaining importance
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.