21 January 2026, Wednesday

Related news

December 14, 2025
September 27, 2025
August 19, 2025
July 12, 2025
July 5, 2025
June 16, 2025
June 9, 2025
June 8, 2025
June 6, 2025
June 5, 2025

കര്‍ണാടകയില്‍ കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നു

Janayugom Webdesk
ബംഗളൂരു
June 3, 2025 11:02 am

കര്‍ണാടകയില്‍ കൊവിഡ് കേസുകളുടെ എണ്ണം കൂടുന്നു. 300 കടന്നതായിട്ടാണ് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഔദ്യോഗികമായി വ്യക്തമാക്കി. കൊവിഡ് കേസുകളുടെ എണ്ണം കൂടുകയും വേനല്‍ അവധിക്ക് ശേഷം സ്കളുകള്‍ തുറക്കുകയും ചെയ്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ അതീവ ജാഗ്രതയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 87 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 311 ആയി ഉയര്‍ന്നെന്നാണ് കണക്ക്. 

സംസ്ഥാനത്താകെ 504 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത് എന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ആകെ രോഗികളില്‍ 297 പേര്‍ വീടുകളില്‍ തന്നെയാണ് കഴിയുന്നത്. 14 പേരാണ് ആശുപത്രികളില്‍. ഇതില്‍ 3 പേര്‍ സര്‍ക്കാര്‍ ആശുപത്രികളിലും ബാക്കിയുള്ളവര്‍ സ്വകാര്യ ആശുപത്രികളിലും തീവ്രപരിചരണ വിഭാഗത്തിലുമാണ്. പനി, ചുമ, ക്ഷീണം, മൂക്കടപ്പ്, മൂക്കൊലിപ്പ്, തലവേദന, ശ്വാസതടസ്സം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളെ അവഗണിക്കരുതെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 20, 2026
January 20, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.