രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. പ്രതിദിന രോഗികളുടെ എണ്ണം 3 ലക്ഷത്തിന് മുകളിൽ തന്നെയാണ്. 3,06,064 പേർക്കാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. 439 പേര്‍ മരണപ്പെട്ടു. പ്രതിദിന ടിപിആര്‍ നിരക്ക് 20.75% മായി ഉയർന്നു. അതേസമയം രാജ്യത്ത് ഒമിക്രോൺ കേസുകളും വര്‍ധിച്ചുവരികയാണ്. മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിലവില്‍ കോവിഡ് വ്യാപനം രൂക്ഷമാണ്.
കർണാടകയിൽ കോവിഡ് കേസുകൾ അമ്പതിനായിരത്തിനു മുകളിലാണ്. മഹാരാഷ്ട്രയിൽ 40805 പേർക്കും ഗുജറാത്തിൽ 16,617 പേർക്കും രോഗം സ്ഥിരീകരിച്ചു. മുംബൈയിൽ 2550 കേസുകൾ മാത്രമാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. ദില്ലിയിൽ 9,197 കേസുകളും റിപ്പോർട്ട് ചെയ്തു. ഇവിടെ കോവിഡ് കേസുകള്‍ കുത്തനെ കുറയുകയാണ്.
ENGLISH SUMMARY:The number of Covid patients in the country crosses three lakh daily
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.