വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ബീജിംഗിൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ വർഷം റഷ്യയിലെ കസാനിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിൽ ഉണ്ടാക്കിയ ഉണ്ടാക്കിയ സുപ്രധാന വിഷയങ്ങൾ ഇരുവരും ചർച്ചചെയ്തതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള വിഷയങ്ങളിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തിയെന്നും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തിയെന്നും വാങ് യി പറഞ്ഞു.
പരസ്പര സംശയത്തിനും അകൽച്ചയ്ക്കും പകരം പരസ്പര ധാരണ, പിന്തുണ, നേട്ടങ്ങൾ എന്നിവയ്ക്കുള്ള കൂടുതൽ കാര്യമായ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി സെൻട്രൽ കമ്മിറ്റിയുടെ അന്താരാഷ്ട്ര വകുപ്പ് മേധാവി ലിയു ജിയാൻചാവോയുമായും വിക്രം മിസ്രി കൂടിക്കാഴ്ച നടത്തിയിരുന്നു . ലഡാക്ക് അതിർത്തി കരാർ സംബന്ധിച്ച സമവായം നടപ്പിലാക്കൽ, സംഭാഷണം ശക്തിപ്പെടുത്താനുള്ള വഴികൾ, പ്രാദേശിക, അന്തർദേശീയ ആശങ്കയുള്ള വിഷയങ്ങൾ എന്നിവയെക്കുറിച്ച് ഇരു ഉദ്യോഗസ്ഥരും ചർച്ച ചെയ്തു. ലഡാക്കിലെ സൈനിക സംഘർഷങ്ങളെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര അകൽച്ച ഉണ്ടായിരിന്നു. ഇതിനെ തുടർന്നുണ്ടായ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക ബന്ധങ്ങൾ ഉൾപ്പെടെയുള്ള ഉഭയകക്ഷി പ്രശ്നങ്ങൾ പരിഹരിക്കുക എന്നതാണ് സന്ദർശനത്തിന്റെ ലക്ഷ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.