9 May 2024, Thursday

തായ‍്‍വാന്‍ അതിര്‍ത്തിയില്‍ വീണ്ടും ചെെനീസ് യുദ്ധവിമാനം

Janayugom Webdesk
തായ‍്പേയ്
September 22, 2023 10:02 pm

തായ‍്‍വാന്‍ അതിര്‍ത്തിയില്‍ വീണ്ടും ചെെനീസ് യുദ്ധവിമാനം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 24 ചൈനീസ് വ്യോമസേനാ വിമാനങ്ങൾ തായ്‌വാനിലെ വ്യോമ പ്രതിരോധ മേഖലയില്‍ കണ്ടെത്തിയതായി തായ‍്‍വാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 17 വിമാനങ്ങളെങ്കിലും തായ്‌വാൻ കടലിടുക്കിന്റെ മധ്യരേഖ കടന്നതായാണ് റിപ്പോര്‍ട്ട്. തായ്‌വാൻ ചുറ്റുമുള്ള ചൈനീസ് സൈനിക നീക്കങ്ങൾ അസാധാരണമാണെന്ന് പ്രതിരോധ മന്ത്രി ചിയു കുവോ-ചെങ് പാർലമെന്റിൽ പറഞ്ഞു. ചെെന സംയുക്ത നാവിക അഭ്യാസം നടത്തുതയാണ് പ്രാഥമിക നിഗമനം. തായ്‌വാൻ അഭിമുഖീകരിക്കുന്ന ചെെനയുടെ തെക്കന്‍ പ്രവിശ്യയായ ഫുജിയാനിലെ ഡാചെങ് ബേയ്‌ക്ക് സമീപം ചൈനീസ് പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും പ്രതിരോധ മന്ത്രാലയം പറഞ്ഞു. ചൈന ലാൻഡിങ് അഭ്യാസങ്ങൾ നടത്തുന്ന പ്രദേശമാണ് ഡാചെങ് ബേ. കഴിഞ്ഞ വർഷം സെപ്തംബറിലും ഡാചെങ് ബേയിൽ ചെെന വ്യോമാഭ്യാസങ്ങള്‍ നടത്തിയിരുന്നു.

Eng­lish sum­ma­ry; Chi­nese fight­er jet again on Tai­wan border

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.