26 December 2024, Thursday
KSFE Galaxy Chits Banner 2

പെൽവിസ് സിഗ്മ ഫാഷൻ ഫെസ്റ്റിവൽ സമാപിച്ചു

Janayugom Webdesk
കോഴിക്കോട്
August 14, 2022 4:35 pm

ദക്ഷിണേന്ത്യയിലെ വസ്ത്രനിർമാതാക്കളുടെ സംഘടനയായ സിഗ്മ സംഘടിപ്പിച്ച പെൽവിസ് സിഗ്മ ഫാഷൻ ഫെസ്റ്റിവൽ സമാപിച്ചു. മൂന്ന് ദിവസങ്ങളായി കോഴിക്കോട് ട്രേഡ് സെന്ററിൽ നടന്ന ഫെസ്റ്റിവലിൽ 5000ത്തിലധികം ചെറുകിട വ്യാപാരികളും വിതരണക്കാരും 200ലധികം വസ്ത്രനിർമാതാക്കാളും, മിഡിൽ ഈസ്റ്റ്, യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നായി 100 ൽ അധികം കയറ്റുമതിക്കാരും മേളയിൽ പങ്കെടുത്തു. 170 സ്‌റ്റാളുകളിലായി രാജ്യമെമ്പാടുമുള്ള 90 പ്രദർശകർ പുതിയ ഉൽപ്പന്നങ്ങളും ബ്രാൻഡുകളും അവതരിപ്പിച്ചു.

മേളയിലെത്തിയ ചെറുകിട വ്യാപാരികളിൽ നിന്ന്‌ നറുക്കെടുപ്പിലൂടെ ഭാഗ്യശാലിയായി തെരഞ്ഞെടുത്ത തിരൂർ സ്വദേശി ഷാനിക്ക് ഡോട്ട്സ് കാർഗോ സ്പോൺസർ ചെയ്ത ബിഎംഡബ്ല്യു ജി 310 ആർ സ്‌പോർട്‌സ്‌ ബൈക്ക്‌ സമ്മാനമായി നൽകി.സിഗ്മ പ്രസിഡന്റ് അൻവർ യു ഡി, ജനറൽ സെക്രട്ടറി അബ്ബാസ് അദ്ധറ, ട്രഷറർ ഷെരീഫ് കെ എച്ച്, വൈസ് പ്രസിഡന്റ്‌ അബ്ദുൾ റഷീദ്, ജോയിന്റ് സെക്രട്ടറി നെൽസൺ എന്നിവർ സംസാരിച്ചു.

സിഗ്മ ഫാഷൻ ഫെസ്റ്റിവൽ ചെയർമാൻ ഫിറോസ് ഖാൻ, കൺവീനർ ഇർഷാദ് അഹമ്മദ്‌, പ്രോജക്ട് കോ ഓർഡിനേറ്റർ ഷെജു ടി എന്നിവർ പങ്കെടുത്തു.

Eng­lish Sum­ma­ry: The Pelvis Sig­ma Fash­ion Fes­ti­val ends

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.