23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 29, 2023
August 17, 2023
July 14, 2023
October 9, 2022
August 27, 2022
July 18, 2022
July 10, 2022
July 10, 2022
May 19, 2022
May 15, 2022

സാമ്പത്തിക പ്രതിസന്ധിയെതുടർന്ന് പലായനത്തിനൊരുങ്ങി ശ്രീലങ്കൻ ജനത

Janayugom Webdesk
കൊളംവോ
March 23, 2022 12:05 pm

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ് ശ്രീലങ്കൻ ജനത. ക്ഷാമവും വിലക്കയറ്റവും മൂലം ജനത പട്ടിണിയുടെ വക്കിലാണ്. ഏഴ് പതിറ്റാണ്ടിനിടെ ശ്രീലങ്ക കണ്ട ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്.

വൈദ്യുതി പാചകവാതകം തുടങ്ങിയവയ്ക്കെല്ലാം രാജ്യത്ത് കടുത്ത ക്ഷാമമാണ് നേരിടുന്നത്. ഇന്ധനത്തിനായി പെട്രോൾ പമ്പുകൾക്ക് മുന്നിൽ നീണ്ട ക്യൂവാണ് ദൃശ്യമാകുന്നത്. തിരക്ക് നിയന്ത്രിക്കാൻ പെട്രോൾ പമ്പുകളിൽ സൈനികരെ വിന്യസിച്ചിരിക്കുകയാണ്.

ഭക്ഷ്യക്ഷാമവും പട്ടിണിയും രാജ്യത്തെ കൂടുതൽ തകർത്തേക്കുമെന്ന ഭീതിയിൽ ശ്രീലങ്കൻ ജനത ഇന്ത്യയിലേക്ക് പലായനം ചെയ്യാനൊരുങ്ങുകയാണ്. തമിഴ്‌നാട്ടിലെ രാമേശ്വരത്തേക്ക് 16 അഭയാർത്ഥികൾ എത്തിയതായാണ് റിപ്പോർട്ട്.

2000 പേരോളം ഇന്ത്യയിലേക്ക് പലായനത്തിനൊരുങ്ങുകയാണ്. സാമ്പത്തിക പ്രതിസന്ധി ദിനംപ്രതി കടുക്കുന്ന പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിലേക്ക് വലിയ അഭയാർത്ഥി പ്രവാഹമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

ക്ഷാമം രൂക്ഷമായതോടെ ഭരണകൂടത്തിനെതിരെ ജനരോക്ഷം ശക്തമായിരിക്കുകയാണ്. ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രാജപക്സെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആയിരങ്ങളാണ് തെരുവിലില്‍ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.

eng­lish summary;The peo­ple of Sri Lan­ka are prepar­ing to flee due to the eco­nom­ic crisis

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.