3 July 2024, Wednesday
KSFE Galaxy Chits

Related news

May 2, 2024
March 26, 2024
March 23, 2024
March 21, 2024
March 21, 2024
March 18, 2024
March 7, 2024
January 25, 2024
January 6, 2024
December 30, 2023

100 ദിവസം പിന്നിട്ട പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനം മികച്ചത്: വെള്ളാപ്പള്ളി

Janayugom Webdesk
തിരുവനന്തപുരം
September 2, 2021 1:06 pm

നൂറ് ദിവസം പിന്നിട്ട പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനം മികച്ചതാണ്. ചെയ്യാവുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. കൊവിഡ് ലോകമാകെ പ്രതിസന്ധി ഉണ്ടാക്കുമ്ബോള്‍ ഇന്ത്യയിലും കേരളത്തിലും പ്രയാസങ്ങളുണ്ട്. സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നവര്‍ അവരുടെ രാഷ്ട്രീയ താല്‍പ്പര്യമാണ് പ്രകടിപ്പിക്കുന്നത്. മഞ്ഞപ്പിത്തമുള്ളവര്‍ക്ക് എല്ലാം മഞ്ഞയായി തോന്നുക സ്വാഭാവികമാണെ‘ന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. സുധാകരന്റെ വരവോടെ 16 ഗ്രൂപ്പായി മാറിയ കോണ്‍ഗ്രസ് സര്‍വ്വനാശത്തിലേയ്ക്കെന്നും കണിച്ചുകുളങ്ങരയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന വെള്ളാപ്പള്ളി പറഞ്ഞു. ഗ്രൂപ്പില്ലാതെ കോണ്‍ഗ്രസില്ല. ഓരോരുത്തരും ഗ്രൂപ്പുണ്ടാക്കുന്ന സ്ഥിതിയാണിപ്പോള്‍. കേന്ദ്രത്തിലിരുന്ന് കെ സി വേണുഗോപാലും ഗ്രൂപ്പ് ശക്തിപ്പെടുത്തുന്നു. കേരളത്തില്‍ മാത്രമല്ല ദേശീയ തലത്തിലും കോണ്‍ഗ്രസിന്റെ പ്രസക്തിയില്ലാതായി. നേതൃത്വത്തിന്റെ തകരാറാണ് ഇതിന് കാരണം.

Eng­lish Sum­ma­ry: The per­for­mance of the Pinarayi gov­ern­ment after 100 days is excel­lent: Vellapally

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.