9 January 2025, Thursday
KSFE Galaxy Chits Banner 2

ദേശീയ പതാക പിഴുതെറിഞ്ഞയാളെ കസ്റ്റഡിയിലെടുത്തു

Janayugom Webdesk
തിരുവനന്തപുരം
August 13, 2022 1:29 pm

ദേശീയ പതാക പിഴുതെറിഞ്ഞയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നെയ്യാറ്റിന്‍കര കോട്ടക്കല്‍ വലിയവിള സ്വദേശി അഗസ്റ്റിനെയാണ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച രാവിലെ ആയിരുന്നു സംഭവം. നെയ്യാറ്റിന്‍കരയിലെ ബിജെപി പ്രവര്‍ത്തകര്‍ സ്ഥാപിച്ച ദേശീയ പതാകയാണ് ഇയാള്‍ പിഴുതെറിഞ്ഞത്.

തന്റെ സ്ഥാപനത്തിന്റെ മുന്നില്‍ ദേശീയ പതാക സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന വാദവുമായി രംഗത്തെത്തുകയായിരുന്നു അഗസ്റ്റിന്‍. കോട്ടക്കലില്‍ പഴം പച്ചക്കറി വ്യാപാരം നടത്തുന്ന ആളാണ് അഗസ്റ്റിന്‍. നിലവില്‍ മാരായമുട്ടം പൊലീസിന്റെ കസ്റ്റഡിയിലാണിയാള്‍.

Eng­lish sum­ma­ry; The per­son who uproot­ed the nation­al flag was tak­en into custody

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.