23 January 2026, Friday

Related news

January 21, 2026
January 20, 2026
January 20, 2026
January 18, 2026
January 17, 2026
January 16, 2026
January 16, 2026
January 13, 2026
January 12, 2026
January 12, 2026

വളര്‍ത്തുമീന്‍ ചത്തു; മലപ്പുറത്ത് മനോവിഷമത്തില്‍ എട്ടാം ക്ലാസുകാരന്‍ ജീവനൊടുക്കി

Janayugom Webdesk
മലപ്പുറം 
February 24, 2023 4:39 pm

മലപ്പുറത്ത് വളര്‍ത്തുമീന്‍ ചത്ത വിഷമത്തില്‍ പതിമൂന്നുകാരന്‍ ആത്മഹത്യ ചെയ്തു. ചങ്ങരംകുളം സ്വദേശി കളത്തിൽ രവീന്ദ്രന്റെ മകന്‍ റോഷന്‍ ആണ് ജീവനൊടുക്കിയത്. അക്വേറിയത്തിൽ വളർത്തിയിരുന്ന മീൻ കഴിഞ്ഞ ദിവസം ചത്തിരുന്നു. ഇതിന്റെ മനോവിഷമിത്തിലായിരുന്നു റോഷൻ എന്ന് ബന്ധുക്കൾ പറഞ്ഞു.

വെള്ളിയാഴ്ച കാലത്ത് പ്രാവിന് തീറ്റ കൊടുക്കാൻ വീടിന്റെ ടെറസിൽ പോയ റോഷനെ എട്ടര ആയിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ പോയി നോക്കിയപ്പോഴാണ് മുകളിലെ ഷെഡിൽ ഇരുമ്പ് പൈപ്പിൽ പ്ലാസ്റ്റിക് കയറുപയോഗിച്ച് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.ഉടന്‍ തന്നെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൂക്കുതല ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് റോഷന്‍.

Eng­lish Summary;The pet fish died; An eighth grad­er com­mit­ted sui­cide in Malap­pu­ram due to depression

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.