11 May 2024, Saturday

Related news

March 28, 2024
March 5, 2024
September 11, 2023
September 8, 2023
August 23, 2023
June 26, 2023
June 25, 2023
June 24, 2023
June 23, 2023
June 13, 2023

വ്യാജഡോക്ടർ ചികിൽസിച്ചിട്ടും മിണ്ടാതെയിരിക്കുന്ന കെ സുധാകരന്റെ നിലപാട് ചോദ്യം ചെയ്യപ്പെടുന്നു

Janayugom Webdesk
കൊച്ചി
September 30, 2021 5:10 pm

തന്നെ ചികിത്സിച്ച മോന്‍സന്‍, വ്യാജഡോക്ടറാണെന്ന് തിരിച്ചറിഞ്ഞിട്ടും കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കാത്തതതില്‍ ദുരൂഹതയേറുന്നു. മോന്‍സന്‍ വ്യാജ ഡോക്ടറായിരുന്നെന്ന് കെ സുധാകരനാണ് ആദ്യം വെളിപ്പെടുത്തിയത്. അതേ സമയം ഇടപാടുകാരെ ആകര്‍ഷിക്കാന്‍ താന്‍ പറഞ്ഞിരുന്നതെല്ലാം കള്ളമായിരുന്നെന്ന് മോന്‍സന്‍ ക്രൈംബ്രാഞ്ചിന് മൊ‍ഴി നല്‍കി. മൊൻസന്റെ അടുത്തു ഞാൻ പോയ കാര്യം നിഷേധിച്ചിട്ടില്ല . ഇക്കാര്യത്തിൽ അഭിപ്രായം പറയരുതെന്ന് കോൺഗ്രസ് നേതാക്കളെ വിലക്കിയതും താനാണെന്ന് സുധാകരൻ പറയുന്നു .അതേ സമയം ഇടപാടുകാരെ ആകര്‍ഷിക്കാന്‍ താന്‍ പറഞ്ഞിരുന്നതെല്ലാം കള്ളമായിരുന്നെന്ന് മോന്‍സന്‍ ക്രൈംബ്രാഞ്ചിന് മൊ‍ഴി നല്‍കി. വിവിധ മേഖലകളുമായി ബന്ധപ്പെട്ട് നിരവധി പേരെ കബളിപ്പിച്ചുവെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. അതിലോന്നായിരുന്നു കോസ്മെറ്റോളജി ചികിത്സകന്‍ എന്ന പേരില്‍ ഡോക്ടറായി ചമഞ്ഞ് പലരെയും പറ്റിച്ച സംഭവം. ഇയാള്‍ ഒരു വ്യാജ ഡോക്ടറായിരുന്നുവെന്ന് ആദ്യം വെളിപ്പെടുത്തിയത് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരനായിരുന്നു.

 


ഇതുകൂടി വായിക്കൂ: അക്കൗണ്ടിലൊന്നും പൈസയില്ല, ആകെയുള്ളത് 176 രൂപ മാത്രം: ജീവനക്കാർക്ക് ശമ്പളമില്ല, മോന്‍സണ്‍ കിട്ടിയ പണമെല്ലാം ധൂര്‍ത്തടിച്ചു


 

താന്‍ പലതവണ മോന്‍സന്‍റെയടുത്ത് ചികിത്സക്ക് പോയിരുന്നെന്നും എന്നാല്‍ വ്യാജഡോക്ടറാണെന്ന് പിന്നീട് മനസിലായെന്നുമായിരുന്നു സുധാകരന്‍ പറഞ്ഞത്. എന്നിട്ടം ഈ നിമിഷം വരെ സുധാകരന്‍ ഇക്കാര്യത്തില്‍ പരാതി നല്‍കാതിരിക്കുന്നത് ദുരൂഹമാണ്.മോന്‍സന്‍റെ വീട്ടില്‍ വെച്ച്‌ കെ സുധാകരനെ പലതവണ കണ്ടിട്ടുണ്ടെന്ന സാമ്പത്തീക  തട്ടിപ്പുകേസിലെ പരാതിക്കാരുടെ വെളിപ്പെടുത്തലുമായി ചേര്‍ത്ത് വായിക്കുമ്ബോ‍ഴാണ് ദുരൂഹതയേറുന്നത്. മറ്റ് പരാതികള്‍ ലഭിക്കാത്തതിനാല്‍ സാമ്പത്തീക തട്ടിപ്പ് കേസില്‍ മാത്രമാണ് മോന്‍സനെതിരെ അന്വേഷണം നടക്കുന്നതെന്നും എന്നാല്‍ വ്യാജ ഡോക്ടറായി ചമഞ്ഞതടക്കമുള്ള സംഭവങ്ങളെക്കുറിച്ച്‌ പിന്നീട് അന്വേഷണമുണ്ടാകുമെന്നും ക്രൈബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത് വ്യക്തമാക്കി. അതേസമയം ഇടപാടുകാരെ ആകര്‍ഷിക്കാന്‍ താന്‍ പല കള്ളങ്ങളും പറഞ്ഞിരുന്നതായി മോന്‍സന്‍ ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചു.നിരവധി വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയെന്നവകാശപ്പെട്ടിരുന്ന മോന്‍സന് പാസ്പോര്‍ട്ടുപോലുമില്ലെന്ന് വ്യക്തമായി. ഇയാളുടെ കൈവശമുള്ള പുരാവസ്തുക്കള്‍ വ്യാജമാണെന്നും കണ്ടെത്തിയിരുന്നു.തനിക്ക് ആകെ ഒരു അക്കൗണ്ട് മാത്രമാണുള്ളതെന്നും ബാലന്‍സായി ഉള്ളത് 176 രൂപ മാത്രമാണെന്നും മോന്‍സന്‍ മൊ‍ഴി നല്‍കി.എന്നാല്‍ ബിനാമി അക്കൗണ്ട് വ‍ഴി 4 കോടി രൂപ തട്ടിച്ചതിന്‍റെ തെളിവ് ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.

 

Eng­lish Sum­ma­ry: The posi­tion of K Sud­hakaran, who remained silent despite being treat­ed by a fake doc­tor, is being questioned

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.