28 December 2024, Saturday
KSFE Galaxy Chits Banner 2

മുന്നാക്ക കമ്മീഷന്റെ നിലപാട് മുന്നാക്കസമുദായങ്ങളുടെ താല്പര്യങ്ങൾക്ക് വിരുദ്ധം: ജി. സുകുമാരൻ നായർ

Janayugom Webdesk
ചങ്ങനാശേരി
November 29, 2021 7:36 pm

മുന്നാക്ക ക്ഷേമത്തിനായുള്ള കമ്മീഷൻ ഒരു സ്ഥിരംകമ്മീഷനാണെന്നും ഇപ്പോഴുള്ള കമ്മീഷൻ അംഗങ്ങളുടെ കാലാവധി അവസാനിക്കും മുമ്പ് ഫലപ്രാപ്തി ലഭിക്കാത്ത നിലയിൽ എന്തെങ്കിലും കാര്യങ്ങൾ ചെയ്തുതീർക്കണമെന്ന കമ്മീഷന്റെ നിലപാട് ന്യായീകരണമില്ലാത്തതും മുന്നാക്കസമുദായങ്ങളുടെ താല്പര്യങ്ങൾക്ക് വിരുദ്ധവുമാണെന്ന് എൻ. എസ്. എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ.
അശാസ്ത്രീയമായ സാമ്പിൾ സർവ്വേ നടപടികൾ നിർത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് നായർ സർവീസ് സൊസൈറ്റി മുന്നാക്കവിഭാഗകമ്മീഷന് അയച്ച കത്തിനുള്ള കമ്മീഷന്റെ മറുപടി കത്തിൽ സാമ്പിൾ സർവ്വേയെ സംബന്ധിച്ച് എൻ. എസ്. എസ്. ഉന്നയിച്ചിട്ടുള്ള ആക്ഷേപങ്ങൾ ശരിയാണെന്ന് സമ്മതിച്ചിട്ടുണ്ട്. എൻ. എസ്. എസ്. ആവശ്യപ്പെട്ട പ്രകാരം വിശദവും ശാസ്ത്രീയവുമായ സർവ്വേ നടത്തണമെന്ന ജസ്റ്റീസ് എ. വി. രാമകൃഷ്ണപിള്ള കമ്മീഷൻ റിപ്പോർട്ടിലെ ആവശ്യം സർക്കാരിന്റെ പരിഗണനയിൽ ആണെന്നും അതിനെ സംബന്ധിച്ച് നാളിതുവരെ സർക്കാർ തീരുമാനം എടുത്തിട്ടില്ലെന്നും കമ്മീഷൻ ചെയർമാന്റെയും അംഗങ്ങളുടെയും കാലാവധി അവസാനിക്കും മുമ്പ് ഏറ്റവും കൂടുതൽ പിന്നാക്കാവസ്ഥയുള്ള ഏതാനും ആളുകൾക്കെങ്കിലും സഹായങ്ങൾ ലഭിക്കണമെന്നുള്ള ഉദ്ദേശത്താലാണ് സാമ്പിൾ സർവ്വേ നടത്താൻ തീരുമാനിച്ചതെന്നും കമ്മീഷന്റെ മറുപടിയിൽ പറയുന്നു.
എന്നാൽ ഒരു നിലയിലും സഹായകരമല്ലാത്ത സാമ്പിൾ സർവ്വേയിൽ നിന്നും കമ്മീഷൻ പിന്മാറണമെന്നാണ് എൻ. എസ്. എസിന്റെ ഉറച്ച നിലപാടെന്നും സുകുമാരൻ നായർ വിശദീകരിച്ചു.
Eng­lish Sum­ma­ry: The posi­tion of the Front-line Com­mis­sion is against the inter­ests of the fron­tier com­mu­ni­ties: G. Suku­maran Nair
You may like this video also

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.