9 April 2025, Wednesday
KSFE Galaxy Chits Banner 2

ഈ വര്‍ഷം വിഷുവിന് തപാല്‍ വകുപ്പിന്റെ കൈനീട്ടം

Janayugom Webdesk
തിരുവനന്തപുരം
April 6, 2022 7:38 pm

തപാല്‍ വകുപ്പ് ഈ വര്‍ഷം വിഷുവിനോട് അനുബന്ധിച്ചു ഒരു പുതിയ സേവനം ‘വിഷുക്കൈനീട്ടം 2022’ കാഴ്ച വയ്ക്കുന്നു. കോവിഡ് മഹാമാരിയാല്‍ അകലങ്ങളില്‍ ആയിപ്പോയ പ്രിയപ്പെട്ടവരെ ഓര്‍ക്കുവാനും അവര്‍ക്ക് പുതുവര്‍ഷത്തില്‍ വിഷുക്കൈനീട്ടം നല്കുവാനായുമായിട്ടാണ് ഈ സംവിധാനം തപാല്‍ ആഫീസുകളില്‍ ഒരുക്കിയിരിക്കുന്നത്. രാജ്യത്തിന്റെ ഏതു ഭാഗത്തു നിന്നും കേരളത്തിലെ തപാലാഫീസുകളിലേയ്ക്ക് വിഷുക്കൈനീട്ടം ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.

ഏപ്രില്‍ 10 വരെ ഈ സേവനം എല്ലാ ഡിപ്പാര്‍ട്‌മെന്റല്‍ പോസ്റ്റ് ഓഫീസുകളിലും ലഭ്യമാണ്. 100/ രൂപ, 200/ രൂപ, 500/ രൂപ, 1000/ രൂപ എന്നീ തുകകള്‍ അതിന്റെ കമ്മീഷനോടൊപ്പം തപാല്‍ ആഫീസുകളില്‍ ബുക്ക് ചെയ്യാവുന്നതാണ്. ഇങ്ങനെ ബുക്ക് ചെയ്യുന്ന വിഷുക്കൈനീട്ടം പ്രത്യേകം രൂപകല്‍പ്പന ചെയ്ത കവറുകളില്‍ മേല്‍വിലാസക്കാരന് എത്തിച്ചു കൊടുക്കുന്നതാണ്. ഈ സംരംഭം ആദ്യമായിട്ടാണ് കേരള തപാല്‍ വകുപ്പ് നടപ്പാക്കുന്നത്.

Eng­lish Sum­ma­ry: The Postal Depart­ment with Vishu Kaineet­tam in this year

You may like this video also

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.