7 December 2025, Sunday

രാജ്യത്ത് വാണിജ്യ സിലിന്‍ഡറിന് വില കുത്തനെ വര്‍ധിപ്പിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
October 1, 2025 10:56 am

രാജ്യത്ത് വാണിജ്യ സിലിന്‍ഡറിന് വില കുത്തനെ വര്‍ധിപ്പിച്ചു. 19 കിലോഗ്രാം സിലിന്‍ഡറിന് 15.50 രൂപയാണ് വര്‍ധിപ്പിച്ചത്. ഡല്‍ഹിയില്‍ വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില 1595.50 രൂപയായി ഉയര്‍ന്നു. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. വില നിയന്ത്രണാവകാശം കേന്ദ്ര സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് വിട്ടുനല്‍കിയതിനാല്‍ ഇടക്കിടെ വില വര്‍ധിപ്പിക്കാറുണ്ട്.ആഗോളതലത്തിലുള്ള എല്‍ പി ജി നിരക്കുകളുടെയും വിതരണ ചെലവിന്റെയും അടിസ്ഥാനത്തിലുള്ള സ്ഥിരമായ വില ക്രമീകരണമാണ് ഇതെന്നാണ് കമ്പനികള്‍ പറയുന്നത്.

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയാണ് പെട്രോള്‍— ഡീസല്‍ വിലയും പാചക വാതക വിലയും ക്രമീകരിക്കുന്നത്. ഓരോ മാസവും ആദ്യത്തിലാണ് ഇത്തരത്തിലുള്ള ക്രമീകരണം വരാറുള്ളത്.പെട്രോള്‍— ഡീസല്‍ വില മാര്‍ച്ച് പകുതി മുതല്‍ മാറ്റമില്ലാതെ തുടരുന്നുണ്ട്. നരേന്ദ്രമോഡി പ്രധാനമന്ത്രിയായതിന് ശേഷം അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണക്ക് വില കുറഞ്ഞാലും രാജ്യത്ത് കുറക്കാത്ത സ്ഥിതിവിശേഷവുമുണ്ട്. പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി പെട്രോള്‍— ഡീസല്‍ വില ലിറ്ററിന് രണ്ട് രൂപ വരെ കുറച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.