22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 18, 2024
November 18, 2024
November 18, 2024
November 14, 2024
November 13, 2024
November 13, 2024
November 13, 2024
October 16, 2024
October 6, 2024
October 4, 2024

ട്രാൻസ്ജെൻഡേഴ്സിനെ അയച്ച് പരിപാടി അലങ്കോലപ്പെടുത്താനായിരുന്നു ആർഎസ്എസ് ലക്ഷ്യം’; ആരോപണവുമായി ഇപി

Janayugom Webdesk
June 12, 2022 3:00 pm

എറണാകുളത്ത് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിലേക്ക് ട്രാൻസ്ജെൻഡേഴ്സ് വ്യക്തികളെ അയച്ച് ചടങ്ങ് അലങ്കോലപ്പെടുത്തുകയായിരുന്നു ആർഎസ്എസ് ലക്ഷ്യമെന്ന് എൽഡിഎഫ് കൺവീനര്‍ ഇ പി ജയരാജൻ. അവരെ കറുത്ത വസ്ത്രമണിയിച്ച് യോഗസ്ഥലത്തേക്ക് എത്തിച്ചു. എന്തിനായിരുന്നു ഇത്തരത്തിൽ പാവങ്ങളായ രണ്ടുപേരെ തെരെഞ്ഞെടുത്തയച്ച് ജനങ്ങൾക്ക് മുന്നിൽ അപഹാസ്യരാക്കിയത്. ആർഎസ്‌എസുകാർക്ക് ഈ വേഷം ധരിച്ച് പോകാനുള്ള ജാള്യതകൊണ്ട് പാവങ്ങളും ശുദ്ധാത്മാക്കളുമായ രണ്ടു പേരെ ഉപയോഗിച്ച് നടത്തിയ ഈ പ്രവർത്തനം നീചവും പരിഹാസ്യവുമാണെന്നും ഇ പി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.

എറണാകുളത്ത് മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിലേക്ക് ശുദ്ധാത്മാക്കളായ, ട്രാൻസ്ജെൻ്റഴ്‌സായ രണ്ട് പേരെ അയച്ച് ചടങ്ങ് അലങ്കോലപ്പെടുത്തുകയായിരുന്നു ആർഎസ്‌എസ്‌ അജണ്ട. അതിനായി അവരെ കറുത്ത വസ്ത്രമണിയിച്ച് യോഗസ്ഥലത്തേക്ക് എത്തിച്ചു. എന്തിനായിരുന്നു ഇത്തരത്തിൽ പാവങ്ങളായ രണ്ടുപേരെ തെരെഞ്ഞെടുത്തയച്ച് ജനങ്ങൾക്ക് മുന്നിൽ അപഹാസ്യരാക്കിയത്.

ആർഎസ്‌എസ്സുകാർക്ക് ഈ വേഷം ധരിച്ച് പോകാനുള്ള ജാള്യതകൊണ്ട് പാവങ്ങളും ശുദ്ധാത്മാക്കളുമായ രണ്ടു പേരെ ഉപയോഗിച്ച് നടത്തിയ ഈ പ്രവർത്തനം നീചവും പരിഹാസ്യവുമാണ്. ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ എല്ലാം നല്ലതുപോലെ മനസ്സിലാക്കിയിട്ടുള്ള മാധ്യമപ്രവർത്തകർ സത്യത്തിന്റേയും നീതിയുടേയും സാംസ്കാരിക മൂല്യത്തിന്റേയും പക്ഷത്ത് നിന്ന് പ്രവർത്തിക്കണം.

Eng­lish Sum­ma­ry: The RSS aimed to dis­rupt the event by send­ing trans­gen­der peo­ple ‘; EP with the allegation

You may also like this video:

TOP NEWS

November 22, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.