9 January 2025, Thursday
KSFE Galaxy Chits Banner 2

സംയുക്ത കർഷക സമരസമിതി കര്‍ഷക കൂട്ടായ്മ സംഘടിപ്പിച്ചു

Janayugom Webdesk
ആലപ്പുഴ
November 26, 2021 5:40 pm

ഡൽഹിയിലെ കർഷകസമരം ഒരു വർഷം പൂർത്തിയായതോട് അനുബന്ധിച്ച് സംയുക്ത കർഷക സമിതിയുടെ നേതൃത്ത്വത്തിൽ ജില്ലയിലെ 15 കേന്ദ്രങ്ങളിൽ കർഷക കൂട്ടായ്മകൾ സംഘടിപ്പിച്ചു. ആലപ്പുഴയിൽ കിസാൻസഭ സംസ്ഥാന വൈസ് പ്രസിഡന്റ് ജോയിക്കുട്ടി ജോസ് ഉദ്ഘാടനം ചെയ്തു. കർഷക സംഘം നേതാവ് രഘുദേവ് അദ്ധ്യക്ഷത വഹിച്ചു. ചേർത്തലയിൽ കിസാൻസഭ ജില്ലാ സെക്രട്ടറി ആര്‍ സുഖലാൽ ഉദ്ഘാടനം ചെയ്തു. ടി ആര്‍ മുകുന്ദൻനായർ അദ്ധ്യക്ഷനായി. ചെങ്ങന്നൂരിൽ കിസാൻസഭ സംസ്ഥാന ട്രഷറർ എന്‍ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.

കലവൂരിൽ കർഷകസംഘം നേതാവ് ജി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പി ജി രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ചാരുംമൂട്ടിൽ കർഷകസംഘം ജില്ലാ പ്രസിഡന്റ് ജി ഹരിശങ്കർ ഉദ്ഘാടനംചെയ്തു. പി കെ ചന്ദ്രമോഹനൻ അദ്ധ്യക്ഷനായി. ഹരിപ്പാട് കർഷകസംഘം ജില്ലാ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. ഇ ബി വേണുഗോപാൽ അധ്യക്ഷനായി. മാവേലിക്കരയിൽ കിസാൻസഭ ജില്ലാപ്രസിഡന്റ് കെ എസ് രവി ഉദ്ഘാടനം ചെയ്തു. തുറവൂരിൽ എന്‍ പി ഷിബു ഉദ്ഘാടനം ചെയ്തു. എം ആര്‍ ഷാജി അധ്യക്ഷനായി. കഞ്ഞികുഴിയിൽ വി ജി മോഹനൻ ഉദ്ഘാടനം ചെയ്തു. വി സുശീലൻ അദ്ധ്യക്ഷനായി. അമ്പലപ്പുഴയിൽ എച്ച് സലാം എംഎല്‍എ ഉദ്ഘാടനം ചെയ്തു. പി സുരേന്ദ്രൻ അദ്ധ്യക്ഷനായി. രാമങ്കരിയിൽ ജിജോ നെല്ലുവേലി ഉദ്ഘാടനം ചെയ്തു.

മുട്ടാർ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. കാർത്തികപ്പള്ളിയിൽ വിജയകുമാർ ഉദ്ഘാടനം ചെയ്തു. എന്‍ രാമചന്ദ്രൻ നായർ അദ്ധ്യക്ഷനായി. കായംകുളത്ത് എച്ച് ബാബുജാൻ ഉദ്ഘാടനംചെയ്തു. കെ ജി സന്തോഷ് അദ്ധ്യക്ഷനായി. മാന്നാറിൽ വത്സലാമോഹനൻ ഉദ്ഘാടനം ചെയ്തു. ജി ഹരികുമാര്‍ അദ്ധ്യക്ഷനായി. ജി കൃഷ്ണപ്രസാദ്, എന്‍ സുകുമാരപിള്ള, സോമനാഥപിള്ള, യു മോഹനൻ, കെ ജി പ്രിയദർശൻ, പി തങ്കച്ചൻ, പി കെ സദാശിവൻപിള്ള, ബി അൻസാരി, സുരേഷ്ബാബു, ഉണ്ണി പിള്ള, രാധാകൃഷ്ണൻനായർ, ആനന്ദൻ, പി രഘുനാഥൻ, പി എം വിദ്യാധരൻ, മോഹൻ സി അറവന്തറ, ബി ശ്രീലത, സന്തോഷ് കുമാർ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.