സന്തോഷ് ട്രോഫി ജേതാക്കളായ കേരള ടീമിന് വി പി എസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ ചെക്ക് കൈമാറി. കൊച്ചിയിൽ നടന്ന ചടങ്ങിൽ മുൻ സന്തോഷ് ട്രോഫി താരങ്ങളാണ് ചെക്ക് നിലവിലെ ജേതാക്കളായ കേരള ടീമിന് കൈമാറിയത്.
കേരളാ ഫുട്ബോളിനെ പുതിയ ഉയരങ്ങളിലേക്ക് കൈപിടിച്ചുയർത്തിയ മൂന്ന് തലമുറകളുടെ ഒത്തുചേരലിനാണ് സമ്മാനദാന ചടങ്ങ് വേദിയായത്. സംസ്ഥാനത്തിന് സന്തോഷ് ട്രോഫി കിരീടം നേടിക്കൊടുത്ത മുൻ നായകന്മാരായ കുരികേശ് മാത്യു (1993), വി ശിവകുമാർ ( 2001), സിൽവസ്റ്റർ ഇഗ്നേഷ്യസ് (2004), രാഹുൽ ദേവ് (2018), മറ്റ് ഇതിഹാസ താരങ്ങളായ ഐ എം വിജയൻ, ജോപോൾ അഞ്ചേരി, ആസിഫ് സഹീർ, അന്തരിച്ച വി പി സത്യന്റെ ഭാര്യ അനിത സത്യൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കേരള ടീമിന് വേണ്ടി കോച്ച് ബിനോ ജോർജ്, ക്യാപ്റ്റൻ ജിജോ ജോസഫ് എന്നിവർ ഷംഷീറിൽ നിന്ന് തുക ഏറ്റുവാങ്ങി.
സമ്മാനതുകയ്ക്ക് പുറമെ ടൂർണമെന്റിലെ ക്വാർട്ടർ ഫൈനൽ മുതലുള്ള ഗോൾ സ്കോറർമാർക്ക് ഒരു ലക്ഷം രൂപ വീതവും നൽകി. മുൻ ക്യാപ്റ്റൻമാർക്ക് ഓരോ പവൻ സ്വർണ നാണയവും ഡോ. ഷംഷീർ വയലിൽ സ്നേഹ സമ്മാനമായി നൽകി.
English Summary: The Santosh Trophy team gifted with Rs 1 crore
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.