6 February 2026, Friday

Related news

February 6, 2026
January 1, 2026
December 30, 2025
November 30, 2025
May 17, 2025
May 11, 2025
September 24, 2024
May 10, 2024
April 23, 2024
March 26, 2024

കൊച്ചി മെട്രോ രണ്ടാം ഘട്ടം ഡിസംബറിൽ പൂർത്തിയാക്കും

Janayugom Webdesk
കൊച്ചി
February 6, 2026 10:56 pm

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം ഡിസംബറിൽ പൂർത്തിയാക്കാനുള്ള അതിവേഗ ജോലികൾ പുരോഗമിക്കുന്നു. ഇൻഫോപാർക്ക് വരെ നിശ്ചയിച്ചിട്ടുള്ള രണ്ടാംഘട്ടം സ്മാർട്ട് സിറ്റി വരെയാകും പൂർത്തിയാക്കുക. ഇൻഫോ പാർക്കിലേക്ക് നീട്ടുന്നതിനുള്ള സ്ഥലം വിട്ടുകിട്ടിയിട്ടില്ല. സർക്കാരും ഇൻഫോപാർക്ക് അധികൃതരുമായി ചർച്ചകൾ നടക്കുകയാണ്. അത് വിട്ടുകിട്ടുന്ന മുറയ്ക്ക് പണികൾ പൂർത്തിയാക്കുമെന്നും കെഎംആർഎൽ എംഡി ലോക്‌നാഥ്‌ ബെഹ്‌റ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

ചെമ്പുമുക്ക്, പടമുകൾ എന്നിവിടങ്ങളിലും സ്ഥലം കിട്ടാത്ത പ്രശ്നം നിലവിലുണ്ട്. അതിനാൽ ഇവിടെ സ്റ്റേഷൻ നിർമ്മാണം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. സ്ഥലം ഏറ്റെടുത്താലുടൻ നിർമ്മാണം തുടങ്ങുമെന്നും ബഹ്റ പറഞ്ഞു. വാട്ടർമെട്രോയുടെ പ്രവർത്തനത്തിന് എഐ സംവിധാനം ഏർപ്പെടുത്തും. ഇത് സംബന്ധിച്ച പഠനങ്ങൾ പുരോഗമിക്കുകയാണ്. ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസുമായി സഹകരിച്ചായിരിക്കും സംവിധാനം ഒരുക്കുക. 

രാജഗിരി എൻജിനീയറിങ് കോളജും ഈ വിഷയത്തിൽ പഠനംനടത്തിയിട്ടുണ്ട്. നിലവിലുള്ള മെട്രോ ലൈനുകളിൽ എഐ സംവിധാനം ഒരുക്കുന്നതിനെക്കാളും ചെലവ് കുറവായിരിക്കും പുതിയ ലൈനുകളിൽ ഒരുക്കുന്നതിന്. നിലവിൽ എഐ സംവിധാനം കൊച്ചി മെട്രോയിൽ ഏർപ്പെടുത്തിയിട്ടില്ലെന്നും എന്നാൽ ഡിഎംആർസിയുമായി ചേർന്ന് നടത്തിയ പഠനത്തിൽ അഞ്ച് കേന്ദ്രങ്ങൾ ഇതിനായി തെരഞ്ഞെടുത്തിരുന്നെന്നും എംഡി പറഞ്ഞു. മൂന്നാം ഘട്ടത്തിന്റെ ഡിപിആർ മാർച്ച് 14 ന് ലഭിക്കുമെന്നും ലോക്‌നാഥ് ബഹ്റ പറഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.