26 December 2024, Thursday
KSFE Galaxy Chits Banner 2

സെമിനാർ സംഘടിപ്പിച്ചു

Janayugom Webdesk
കൊല്ലം
April 30, 2022 9:35 pm

കേരള പൊലീസ് അസോസിയേഷൻ സിറ്റി ജില്ലാ കമ്മിറ്റിയുടെ സമ്മേളനത്തിന്റെ ഭാഗമായി നവകേരളത്തിലെ പൊലീസും സ്ത്രീ സുരക്ഷയും എന്ന വിഷയത്തെ അധികരിച്ച് സംഘടിപ്പിച്ച സെമിനാർ കേരള സംസ്ഥാന ഭക്ഷ്യകമ്മീഷൻ അംഗം അഡ്വ. സബീദാ ബീഗം ഉദ്ഘാടനം ചെയ്തു. കേരളാ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം രഞ്ജു സുരേഷ് വിഷയാവതരണം നടത്തി. ഹിന്ദു പത്രത്തിന്റെ പ്രിൻസിപ്പൽ കറസ്പോണ്ടന്റ് നവമി സുധീഷ്, കെപിഎ സംസ്ഥാന പ്രസിഡന്റ് എസ് ആർ ഷിനോദാസ്, വനിതാ സെൽ സർക്കിൾ ഇൻസ്പെക്ടർ ജി അനിലകുമാരി, കെപിഒഎ ജില്ലാ ജോയിന്റ് സെക്രട്ടറി ജിജു സി നായർ, കെപിഎ കൊല്ലം സിറ്റി. ജില്ലാ സെക്രട്ടറി എസ് ഷഹീർ എന്നിവർ സംസാരിച്ചു.
കെപിഎ ജില്ലാ കമ്മിറ്റി അംഗം ഒ പ്രഭ അദ്ധ്യക്ഷത വഹിച്ച സെമിനാറിൽ കെപിഎ ജില്ലാ കമ്മിറ്റി അംഗം എസ് റജീന ബീവി സ്വാഗതവും കെപിഎ ജില്ലാ കമ്മിറ്റി അംഗം എസ് രാജശ്രീ നന്ദിയും പറഞ്ഞു. സംഘടനാ ഭാരവാഹികളായ വിജയൻ, സി വിമൽകുമാർ, ഡി പ്രവീൺകുമാർ, ബിനൂപ്, നെരൂദ, മഞ്ജു എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.