4 May 2024, Saturday

കനത്ത മഴയിലും  കാറ്റിലും പാര്‍പ്പിടം തകര്‍ന്നു

Janayugom Webdesk
നെടുങ്കണ്ടം
April 3, 2022 6:59 pm

കോമ്പയാര്‍ മേഖലയില്‍ ഇന്നലെ പുലര്‍ച്ച ഉണ്ടായ കനത്ത മഴയിലും കാറ്റിലും നാശനഷ്ടം. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയ്ക്ക് ഉണ്ടായ കാറ്റിലും മഴയിലും മുരുകന്‍പാറ പകല്‍വീടിന് സമീപം താമസിച്ച് വരുന്ന രണ്ട് കുടുംബങ്ങള്‍ താമസിച്ച് വന്നിരുന്ന ഷെഢുകളാണ് നശിച്ചത്. കല്ലൂരാത്തിന്റെ വീട്ടില്‍ മാര്‍ട്ടിനും താന്നിമൂട്ടില്‍ വീട്ടില്‍ മോഹിനി ചന്ദ്രന്‍ എന്നിവര്‍ കഴിഞ്ഞ രണ്ടര വര്‍ഷങ്ങളായി താമസിച്ച് വരുന്ന ഷെഢാണ് കനത്ത മഴയില്‍ തകര്‍ന്നത്. ഷെഢ് തകര്‍ന്നതോടെ രണ്ട് കുടുംബാംഗങ്ങളിലെ അഞ്ച് അംഗങ്ങളെയും സമീപത്തെ പകല്‍വീട്ടീലേയ്ക്ക് വാര്‍ഡ് മെമ്പര്‍ വിജലക്ഷമി ഇടമനയുടെ നേത്യത്വത്തില്‍ മാറ്റി പാര്‍പ്പിച്ചു.

നെടുകണ്ടം ഗ്രാമ പഞ്ചായത്ത് 13-ാം വാര്‍ഡിലാണ് സംഭവം.  താന്നിമൂട്ടില്‍ മോഹനി ചന്ദ്രന്‍ 65 വയസ്സുള്ള വിധവ ഒറ്റക്കാണ് യതൊരു അടച്ചുറപ്പും ഇല്ലാത്ത ഷെഢില്‍ താമസിച്ച് വരുന്നത്.    മാര്‍ട്ടിന്‍, ഷൈജി, ഡെന്നീസ്, ഡെല്‍വിന്‍ എന്നിവര്‍ താമസിച്ച് വന്നിരുന്ന ഷെഢ് തകര്‍ന്നപ്പോള്‍ വീടിന് ഉള്ളിലുണ്ടായിരുന്നു. വീട്ടിലുള്ള മുഴുവന്‍ സാധനങ്ങളും നനഞ്ഞതിനെ തുടര്‍ന്ന് ഉപയോഗ ശൂന്യമായി. മുന്‍ യൂഡിഎഫ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അവഗണനയെ തുടര്‍ന്നാണ് ഇത്തരത്തില്‍ വര്‍ഷങ്ങളായി ഷെഢില്‍ താമസിക്കേണ്ടതായി വന്നതെന്ന് സിപിഐ കല്ലുമേല്‍കല്ല ബ്രാഞ്ച് സെക്രട്ടറി വി കെ ശശീന്ദ്രന്‍ ആരോപിച്ചു.

Eng­lish sum­ma­ry; The shel­ter was destroyed by heavy rain and wind

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.