3 May 2024, Friday

Related news

May 2, 2024
May 1, 2024
April 30, 2024
April 30, 2024
April 29, 2024
April 28, 2024
April 27, 2024
April 27, 2024
April 24, 2024
April 24, 2024

ഇന്നും ചൂട് ഉയര്‍ന്നുതന്നെ; പത്ത് ജില്ലകളില്‍ അലര്‍ട്ട്, എല്ലാ ജില്ലകളിലും മഴയുണ്ടാകുമെന്നും മുന്നറിയിപ്പ്

Janayugom Webdesk
തിരുവനന്തപുരം
April 20, 2024 12:25 pm

ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്ന ജില്ലകളില്‍പ്പോലും നേരിയ തോതില്‍ മഴയുണ്ടാകുന്ന പുതിയ സ്ഥിതിവിശേഷമാണ് ഇന്ന് സംസ്ഥാനത്തുണ്ടാകുകയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനിലയ്ക്ക് സാധ്യതയുള്ളതിനാല്‍ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം 14 ജില്ലകളിലും മിതമായ മഴയും പ്രവചിക്കപ്പെട്ടിരിക്കുന്നു.

പാലക്കാട്, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, എറണാകുളം, കാസർഗോഡ് ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പ്. യെലോ അലർട്ടാണ് ജില്ലകളിൽ പ്രഖ്യാപിച്ചത്.

പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ഡി​ഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡി​ഗ്രി സെൽഷ്യസ് വരെയും എറണാകുളം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36 ഡി​ഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

Eng­lish Sum­ma­ry: The heat is still high today; Alert in 10 dis­tricts, warn­ing of rain in all districts

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.