23 January 2026, Friday

ഓസ്‌കാറിലെ വര്‍ണക്കാഴ്ചകള്‍ മറച്ച് ഗാനരചയിതാവിന്റെ ഫാഷന്‍; പിന്നീട് നടന്നത് ചരിത്രം!

Janayugom Webdesk
ലോസ് ഏഞ്ചല്‍സ്:
March 13, 2023 5:55 pm

ഓസ്കാര്‍ വേദിയില്‍ ഗാനരചയിതാവിന്റെ വസ്ത്രത്തെച്ചൊല്ലി വന്‍ വിമര്‍ശനം. ലോസ് ഏഞ്ചല്‍സിലെ ഓസ്കാര്‍ വേദിയില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഗാനരചയിതാവിന്റെ വസ്ത്രധാരണമാണ് കാണികളുടെ കാഴ്ച മറച്ചത്. “ബ്ലാക്ക് പാന്തർ: വക്കണ്ട ഫോറെവർ” ട്രാക്ക് “ലിഫ്റ്റ് മീ അപ്പ്” എന്ന ഗാനത്തിന് മികച്ച ഒറിജിനൽ ഗാനമായി നോമിനേറ്റ് ചെയ്യപ്പെട്ട ഗാനരചയിതാവ് ടെംസിനാണ് ഒരു സുദിനത്തില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നത്. 

തലയ്ക്കുപിന്നില്‍ ഉയര്‍ന്ന് നില്‍ക്കുന്നതരം വസ്ത്രമായിരുന്നു ടെംസ് ധരിച്ചിരുന്നത്. ടെംസ് ജനക്കൂട്ടത്തിനിടയിൽ വേറിട്ട് നിൽക്കുന്ന ഫോട്ടോകൾ ട്വിറ്ററിൽ അതിവേഗം വൈറലായി, അതേസമയം അത് കാണികളെ ഓസ്കാര്‍ കാഴ്ചകളില്‍ നിന്ന് മറയ്ക്കുകയും ചെയ്തു. അവര്‍ക്ക് പിന്നില്‍ നിന്നവര്‍ക്ക് ഒന്നും കാണാന്‍ സാധിച്ചിരുന്നില്ല. ഓസ്കാര്‍ ചടങ്ങ് കാണാന്‍ ജീവിത കാലം മുഴുവന്‍ കാത്തിരുന്ന ഒരാളുടെ മുന്നില്‍ കാഴ്ചമറയ്ക്കുന്ന ഒരു മേഘം പ്രത്യക്ഷപ്പെട്ടാല്‍ എങ്ങനെയിരിക്കുമെന്നായിരുന്നു ഒരാളുടെ അഭിപ്രായം. അതേസമയം ഓസ്കാര്‍ വേദിയില്‍ വലിയ സ്ക്രീനുകള്‍ പ്രതീക്ഷിച്ചാണ് ഈ വസ്ത്രം ധരിച്ചതെന്ന് ടെംസ് പ്രതികരിച്ചു. 

Eng­lish Summary;The Song­writer’s Fash­ion At The Oscars
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.