
ബഹിരാകാശ രംഗത്ത് പുതുചരിത്രമെഴുതി ഐഎസ്ആർഒ. സ്പേഡെക്സ് ദൗത്യത്തിന്റെ ഡി-ഡോക്കിങ് വിജയകരമായി പൂർത്തിയാക്കി. നേരത്തെ ബഹിരാകാശത്ത് വെച്ച് ഡോക്കിങ് നടത്തി കൂട്ടിയോജിപ്പിച്ച എസ്ഡിഎക്സ്-01 (ചേസർ), എസ്ഡിഎക്സ്-02 (ടാർഗെറ്റ്) ഉപഗ്രഹങ്ങളെ തമ്മിൽ വേർപിരിക്കുന്ന പ്രക്രിയയാണ് വിജയകരമായി പൂർത്തീകരിച്ചത്. ദൗത്യത്തിന്റെ വീഡിയോ ദൃശ്യങ്ങളും ഐഎസ്ആർഒ പങ്കുവച്ചു.
ചന്ദ്രനിൽ ഇന്ത്യക്കാരനെ എത്തിക്കുക, ചന്ദ്രനിൽ നിന്ന് സാമ്പിൾ തിരികെ കൊണ്ടുവരിക, ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ (ബി. എ. എസ്) നിർമ്മിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുക തുടങ്ങിയ ഇന്ത്യയുടെ ബഹിരാകാശ ലക്ഷ്യങ്ങൾക്ക് ഡോക്കിംഗ് സാങ്കേതികവിദ്യ അത്യാവശ്യമാണ്. 2024 ഡിസംബർ 30 നാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് പിഎസ്എൽവി-സി60 റോക്കറ്റ് ഉപയോഗിച്ച് ചേസർ, ടാർഗെറ്റ് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്. ജനുവരി 16‑ന് ഉപഗ്രഹങ്ങളുടെ ഡോക്കിങ് വിജയകരമായി പൂർത്തിയാക്കിയിരുന്നു. ബഹിരാകാശ ഡോക്കിങ് സാങ്കേതികവിദ്യ കൈവരിക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ഇതോടെ ഇന്ത്യ മാറി. ചൈന, റഷ്യ, അമേരിക്ക എന്നിവയാണ് മറ്റ് രാജ്യങ്ങള്‍.
ഡീ ഡോക്കിങ് പ്രക്രിയയിലെ പ്രധാന ഘട്ടങ്ങളിൽ എസ്ഡിഎക്സ്-2 ന്റെ വിജയകരമായ വിപുലീകരണം, ക്യാപ്‌ചർ ലിവർ 3ന്റെ ആസൂത്രിത റിലീസ്, എസ്ഡിഎക്സ്-2 ലെ ക്യാപ്‌ചർ ലിവറിന്റെ വേർപിരിയൽ എന്നിവ ഉൾപ്പെടുന്നു. ഈ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം, എസ്ഡിഎക്സ്-1 ലും എസ്ഡിഎക്സ്-2 ലും ഡീകാപ്‌ചർ കമാൻഡ് നൽകിയതോടെ ഉപഗ്രഹങ്ങളുടെ വേർപിരിയൽ സാധ്യമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.