18 May 2024, Saturday

Related news

May 9, 2024
May 8, 2024
May 5, 2024
May 5, 2024
May 5, 2024
May 4, 2024
May 3, 2024
May 2, 2024
May 2, 2024
May 2, 2024

ഫെബ്രുവരിയോടെ വ്യാപനം അതിതീവ്രമായേക്കും

Janayugom Webdesk
ചെന്നൈ
January 8, 2022 10:26 pm

ഫെബ്രുവരി ഒന്നു മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ കോവിഡ് മൂന്നാം തരംഗം മൂര്‍ധന്യത്തിലെത്തുമെന്ന് പഠനം. കോവിഡ് വ്യാപന തീവ്രതയുടെ അളവായ ആര്‍ വാല്യു ഈ ആഴ്ച നാല് ആയിരുന്നു. കോവിഡ് വ്യാപനത്തില്‍ വലിയ വര്‍ധനവുണ്ടാകുമെന്ന സൂചനയാണിത് നല്‍കുന്നതെന്ന് മദ്രാസ് ഐഐടിയുടെ പഠനത്തില്‍ പറയുന്നു. മൂന്നാം തരംഗത്തിന് മറ്റ് തരംഗങ്ങളേക്കാള്‍ പ്രഹരശേഷി കൂടുതലായിരിക്കുമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു.

രോഗം സ്ഥിരീകരിച്ച ഒരാളില്‍ നിന്ന് എത്ര പേര്‍ക്ക് അണുബാധ ഉണ്ടാകുന്നു എന്നത് സൂചിപ്പിക്കുന്നതാണ് ആര്‍ വാല്യു. ഈ നിരക്ക് ഒന്നില്‍ താഴെയായാല്‍ മാത്രമേ രോഗവ്യാപനം നിയന്ത്രണവിധേയമായി എന്ന് കണക്കാക്കാനാകൂ. കഴിഞ്ഞ മാസം 25 മുതല്‍ 31 വരെയുള്ള കാലയളവില്‍ ദേശീയതലത്തിലെ ആര്‍ വാല്യു 2.9 ആയിരുന്നു. ജനുവരി ഒന്ന് മുതല്‍ ആറ് വരെയുള്ള ദിവസങ്ങളില്‍ ഇത് നാലായി ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ആര്‍ വാല്യു കുറയ്ക്കുന്നതിനായി കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ടെന്ന് ഐഐടിയിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ജയന്ത് ഝാ പറയുന്നു. സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന മുന്‍കരുതലുകളും നടപടി ക്രമങ്ങളുമായിരിക്കും ആര്‍ വാല്യുവിലെ മാറ്റങ്ങളെ നിര്‍ണയിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് രണ്ടാം തരംഗം തീവ്രമായ സമയത്ത് ആര്‍ വാല്യു 1.69 ആയിരുന്നെങ്കില്‍ നിലവിലത് 2.69 ആണെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.

eng­lish sum­ma­ry; The spread is like­ly to inten­si­fy by February

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.