4 November 2024, Monday
KSFE Galaxy Chits Banner 2

Related news

October 20, 2024
August 18, 2024
February 14, 2024
January 18, 2024
July 26, 2023
May 5, 2023
May 5, 2023
March 9, 2023
February 12, 2023
February 6, 2023

സംസ്ഥാന ട്രാൻസ്ജെൻഡർ കലോത്സവത്തിന് ഇന്ന് തിരിതെളിയും

Janayugom Webdesk
തിരുവനന്തപുരം
October 15, 2022 9:03 am

അനന്തപുരിക്ക് മിഴിവേകി ‘വർണപ്പകിട്ട്-2022’ സംസ്ഥാന ട്രാൻസ്ജെൻഡർ കലോത്സവത്തിന് ഇന്ന് തിരിതെളിയും. സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു കലോത്സവം ഉദ്‌ഘാടനം ചെയ്യും. രാവിലെ 10ന് അയ്യൻ‌കാളി ഹാളില്‍ വച്ചാണ് ചടങ്ങ്. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് മുഖ്യാതിഥിയായിരിക്കും.
ഇന്നും നാളെയുമായി അയ്യൻ‌കാളി ഹാൾ, യൂണിവേഴ്സിറ്റി കോളജ് എന്നീ വേദികളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. 21 മത്സര ഇനങ്ങളിലായി 250 പ്രതിഭകൾ കലോത്സവത്തിൽ മാറ്റുരയ്ക്കും. ‘നമ്മളിൽ ഞങ്ങളുമുണ്ട്’ എന്നതാണ് കലോത്സവത്തിന്റെ മുദ്രാവാക്യം. ഉദ്‌ഘാടനത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച എട്ട് ട്രാൻസ്ജെൻഡർ വ്യക്തികളെ പുരസ്കാരം നൽകി ആദരിക്കും.
ട്രാൻസ്ജെൻഡർ വ്യക്തികളുടെ സർഗവാസനയും കലാഭിരുചിയും പരിപോഷിപ്പിക്കുന്നതിനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ ഉയർത്തിക്കൊണ്ടുവരുന്നതിനുമാണ് സാമൂഹ്യനീതി വകുപ്പ് കലോത്സവം സംഘടിപ്പിക്കുന്നത്. യുവജനങ്ങളെയും വിദ്യാർത്ഥികളെയും കലോത്സവത്തിന്റെ ഭാഗമാക്കി വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ, ശശി തരൂർ എംപി, വി കെ പ്രശാന്ത് എംഎൽഎ, രാഷ്ട്രീയ‑സാമൂഹിക‑സാംസ്‌കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ ഉദ്‌ഘാടന പരിപാടിയിൽ പങ്കെടുക്കും.

Eng­lish Sum­ma­ry: The State Trans­gen­der Arts Fes­ti­val will kick off today

You may like this video also

TOP NEWS

November 4, 2024
November 3, 2024
November 3, 2024
November 3, 2024
November 3, 2024
November 3, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.