23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 11, 2024
November 23, 2024
October 22, 2024
October 14, 2024
October 13, 2024
October 7, 2024
September 18, 2024
September 10, 2024
September 9, 2024

സമരക്കാർ ലോറി തടഞ്ഞു; വിഴിഞ്ഞത്ത് സംഘർഷം

Janayugom Webdesk
തിരുവനന്തപുരം
November 26, 2022 12:50 pm

വിഴിഞ്ഞം തുറമുഖനിര്‍മ്മാണത്തിനായി കല്ലുകള്‍ എത്തിച്ച നാല്‍പതോളം ലോറികള്‍ സമരക്കാര്‍ തടഞ്ഞു. സമരക്കാരും നിര്‍മ്മാണത്തെ അനുകൂലിക്കുന്നവരും തമ്മില്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ആയതോടെ സ്ഥലത്ത് പൊലീസ് എത്തി നിയന്ത്രണമേറ്റെടുത്തു. നിരവധി പേര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു. തുറമുഖനിർമ്മാണം തടസ്സപ്പെടുത്തില്ലെന്ന് സമരസമിതി ഹെെക്കോടതിയിൽ കഴിഞ്ഞദിവസം സത്യവാങ് മൂലം നൽകിയിരുന്നു. അത് ലംഘിച്ചാണ് സമരപന്തലിൽനിന്ന് ഇറങ്ങിവന്ന് ലോറികൾ തടഞ്ഞത്. അതേസമയം സമരക്കാരെ റോഡിൽനിന്നും നീക്കി തുടങ്ങി. വിഴിഞ്ഞത്ത് ഇന്ന് നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടും തുടങ്ങുമെന്ന് അദാനി ഗ്രൂപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 

Eng­lish Summary:The strik­ers stopped the lor­ry; Con­flict in Vizhijam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.