രാജഗിരി ജീവസ് പബ്ലിക് സ്കൂളിന്റെ മൂന്നാം നിലയിൽ നിന്നും വിദ്യാർത്ഥി വീണ് അപകടമുണ്ടായ വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് സമഗ്ര അന്വേഷണം നടത്തണമെന്ന് സിപിഐ ആലുവ മണ്ഡലം സെക്രട്ടറി അസ്‌ലഫ് പാറേക്കാടൻ ആവശ്യപ്പെട്ടു. അപകടമുണ്ടായ വിഷയത്തിൽ സ്കൂൾ അധികൃതർക്കുണ്ടായ വീഴ്ച ചെറുതല്ല. മാതാപിതാക്കളുടെ പതിമൂന്ന് വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലുണ്ടായ കുട്ടിക്കാണ് അപകടം സംഭവിച്ചത്. അധികൃതരുടെ മേൽനോട്ടത്തിലുണ്ടായ പിഴവാണ് അപകടത്തിന് മുഖ്യകാരണം. സ്കൂൾ അധികൃതർ വിശദീകരിക്കുന്ന അപകട സാഹചര്യം വിശ്വാസ യോഗ്യമല്ല. ബാലാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും കൃത്യമായി ഇടപെട്ട് വിഷയത്തിൽ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച രാവിലെ 11.30 യോടെയായിരുന്നു ആലുവ നഗരത്തിലെ രാജഗിരി ജീവസ് പബ്ലിക് സ്കൂളിൻ്റെ മൂന്നാം നിലയിൽ നിന്ന് ഏഴാം ക്ലാസ് വിദ്യാർത്ഥി വീണ് ഗുരുതരമായി പരിക്കേറ്റത്.
സ്കൂൾ വരാന്തയുടെ നാലടിയിലധികം ഉയരമുള്ള സുരക്ഷാഭിത്തി ചാടി കയറിയ കുട്ടി സൺഷേഡിൽ വീണ ചോദ്യപേപ്പർ എടുക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.സ്കൂൾ വരാന്തയുടെ നാലടിയിലധികം ഉയരമുള്ള സുരക്ഷാഭിത്തി ചാടി കയറിയാണ് കുട്ടി സൺഷേഡിൽ ഇറങ്ങിയത്. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിക്ക് നൂതന ചികിത്സ നൽകണമെന്നും സ്വകാര്യ സ്ഥാപനങ്ങൾ പിഴവുകളെ മറച്ചുവെച്ച് പൊതുസമൂഹത്തെ കബളിപ്പിക്കുന്ന ശ്രമം പ്രതിരോധിക്കുമെന്നും സിപിഐ മണ്ഡലം സെക്രട്ടറി പറഞ്ഞു.
സംഭവത്തിൽ ജില്ലാ ശിശു സംരക്ഷണ ഓഫീസറോട് സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം ടി സി ജലജ മോൾ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമെങ്കിൽ പോലീസിനോടും റിപ്പോർട്ട് ആവശ്യപ്പെടുമെന്നും അവർ പറഞ്ഞു.
English Summary: The student fell from the third floor of the school; a comprehensive investigation needed, CPI
You may also like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.