കോവിഡ് മഹാമാരിക്കാലത്ത് തുമ്പോളി എസ് എൻ വി എൽ പി എസ് സ്കൂൾ ‘’വൈഡൂര്യം 2022’’ എന്നപേരിൽ, ഓൺലൈൻ പഠനസമയത്ത് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവരെയും, എസ് എസ് എൽ സി, പ്ലസ്ടു ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികളെയും, എസ് എസ് എൽ സി ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളേയും അനുമോദിച്ചു. കൊമ്മാടി വാർഡിലെ സ്കൂൾ അങ്കണത്തിൽ നടന്ന അനുമോദനയോഗം ആലപ്പുഴ നഗരസഭ അദ്ധ്യക്ഷ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു.
വാർഡ് കൗൺസിലർ മോനിഷ ശ്യാം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി അദ്ധ്യക്ഷ ആർ വിനിത, എ ഇ ഒ മധുസൂദനൻ, പ്രഥമ അദ്ധ്യാപിക എം യമുന, സ്കൂൾ രക്ഷാധികാരി പി ജ്യോതിസ്, സ്കൂൾ വികസന സമിതി അംഗം കെ ജെ പ്രവീൺ, മാനേജർ കെ ബി പ്രേംനാഥ്, മാനേജ്മെന്റ് പ്രതിനിധികളായ ഡോ. മിനി ശ്യാം, ശ്യാംകുമാർ, പി ടി എ പ്രസിഡന്റുമാരായ ബോണി, ജിൻസി, സ്കൂൾ വികസന സമിതി ഭാരവാഹികളായ എ പി ഷൈൻ, പി ജി ബിജു, സ്റ്റാഫ് സെക്രട്ടറി സി ജെ ലുക്കു മാനുൽ ഹക്കി എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.