19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 16, 2024
March 30, 2024
March 11, 2024
February 20, 2024
January 28, 2024
January 15, 2024
January 12, 2024
December 13, 2023
September 26, 2023
February 2, 2023

സ്പോൺസർ അന്യായമായി നിയമക്കുരുക്കിലാക്കിയ തമിഴ്‌നാട്ടുകാരി നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി

Janayugom Webdesk
ദമ്മാം
January 16, 2022 6:33 pm

നിയമക്കുരുക്കില്‍പ്പെട്ട് സ്വദേശത്തേക്ക് മടങ്ങാന്‍ കഴിയാതെ ദമ്മാമില്‍ പെട്ടുപോയ തമിഴ് വനിത നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യ വിഭാഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.

നാലു വര്‍ഷം മുൻപാണ് തമിഴ്‌നാട് പൊടത്തൂർപെട്ട സ്വദേശിനിയായ വെങ്കടേശൻ കാമാച്ചി ദമ്മാമിലെ ഒരു സ്വദേശിയുടെ വീട്ടിൽ ജോലിയ്ക്കായി  എത്തിയത്. രണ്ടു വര്‍ഷം കഴിഞ്ഞപ്പോൾ, സ്പോൺസർ കാമാച്ചിയെ ജുബൈലിലെ മറ്റൊരു വീട്ടിലേക്ക് കൊണ്ടുപോയി. എന്നാല്‍ ഈ വീട്ടുകാര്‍ കൃത്യമായി ശമ്പളം നല്‍കിയിരുന്നില്ല. അതേസമയം കഠിനമായ ജോലികള്‍ ചെയ്യിപ്പിക്കുകയും ചെയ്തു.

സ്പോണ്‍സര്‍ ചതിക്കുകയായിരുന്നുവെന്ന് പിന്നീടാണ് കാമാച്ചിയ്ക്ക് മനസിലാക്കാന്‍ കഴിഞ്ഞത്. തുടര്‍ന്ന് ജുബൈലിലെ തമിഴ് സാമൂഹ്യപ്രവർത്തകനായ യാസീനെ ബന്ധപ്പെട്ട് കാമാച്ചി സഹായം അഭ്യർത്ഥിച്ചു. യാസീൻ, നവയുഗം ആക്റ്റിങ് പ്രസിഡന്റും, ജീവകാരുണ്യ പ്രവർത്തകയുമായ മഞ്ജു മണിക്കുട്ടനെ ബന്ധപ്പെട്ട് വിവരങ്ങൾ അറിയിച്ചു. കാമാച്ചിയെ ദമ്മാമിൽ എത്തിച്ചാൽ വേണ്ട സഹായം ചെയ്തു തരാമെന്നു മഞ്ജു അറിയിച്ചു. അതനുസരിച്ച് യാസീൻ കാമാച്ചിയെ ദമ്മാമിൽ മഞ്ജുവിന്റെ വീട്ടിൽ എത്തിക്കുകയും ചെയ്തു.

മഞ്ജു എല്ലാ വിവരങ്ങളും ഇന്ത്യൻ എംബസ്സിയിൽ റിപ്പോർട്ട് ചെയ്യുകയും, കാമാച്ചിയ്ക്ക് എംബസ്സിയിൽ നിന്നും ഔട്ട്പാസ്സ്  എടുത്തു നൽകുകയും ചെയ്തു. അതോടൊപ്പം മഞ്ജു ദമ്മാം വനിതാ അഭയകേന്ദ്രം വഴി കാമാച്ചിയ്ക്ക് ഫൈനൽ എക്സിറ്റും അടിച്ചു വാങ്ങി നൽകി. ദമ്മാമിലെ സാമൂഹ്യപ്രവർത്തകരായ വെങ്കിടേഷിന്റെയും ആരിഫിന്റെയും നേതൃത്വത്തിൽ, ദമ്മാം ഡിഎംകെ പ്രവർത്തകര്‍ വിമാന ടിക്കറ്റ് എടുത്തുനല്‍കിയതിനു പിന്നാലെ കാമാച്ചി നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. \

eng­lish sum­ma­ry; The Tamil Nadu woman, who was unjust­ly harassed by her spon­sor, returned home with the help of Navayugam

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.