6 May 2024, Monday

Related news

April 27, 2024
April 27, 2024
March 22, 2024
February 26, 2024
February 25, 2024
February 14, 2024
February 14, 2024
February 13, 2024
February 12, 2024
February 7, 2024

3640 മീറ്റർ ഉയരത്തിൽ കടുവയെ കണ്ടെത്തി; രാജ്യത്ത് ഇതാദ്യം

Janayugom Webdesk
ഗാങ്ടോക്ക്
December 13, 2023 4:50 pm

സമുദ്രനിരപ്പിൽ നിന്ന്‌ 3640 മീറ്റർ (11,942 അടി) ഉയരത്തിൽ കടുവയെ കണ്ടെത്തി. സിക്കിമിലെ പംഗലോക വന്യജീവി സങ്കേതത്തിലെ പർവത മുകളിലാണ്‌ റോയൽ ബംഗാൾ കടുവയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. സിക്കിം, ബംഗാൾ, ഭൂട്ടാൻ അതിർത്തി പങ്കിടുന്ന സ്ഥലമാണ് പംഗലോക. സിക്കിം വനം വകുപ്പുമായി സഹകരിച്ച് പഠനം നടത്തുന്ന ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി (ബിഎൻഎച്ച്എസ്) സംഘം സ്ഥാപിച്ച ക്യാമറയിലാണ് ബംഗാൾ കടുവയുടെ ചിത്രം പതിഞ്ഞത്.

ഭൂട്ടാനിൽ നിന്ന് വടക്കൻ സിക്കിമിലെ വനത്തിലേക്കുള്ള കടുവകളുടെ സഞ്ചാരപാതയാകാം പ്രദേശമെന്ന് കരുതുന്നു. ഇന്ത്യയിൽ കടുവയെ കാണപ്പെട്ട ഏറ്റവും ഉയർന്ന സ്ഥലമായി ഇതിനെ കണക്കാക്കുന്നു. ആൽപൈൻ പുൽമേടുകളിൽ ആരോഗ്യവാനായ ഒരു കടുവ അലഞ്ഞുതിരിയുന്നതായി ആണ് ദൃശ്യങ്ങൾ വെളിപ്പെടുത്തിത്.

മാറിക്കൊണ്ടിരിക്കുന്ന പാരിസ്ഥിതിക സാഹചര്യങ്ങൾക്കും ഇരകളുടെ ലഭ്യതയ്ക്കും അനുസരിച്ച് ഇവ വ്യാപ്തി വികസിപ്പിച്ചേക്കാം എന്നാണ്. ഇതിൽ കൂടുതൽ പഠനം ആവശ്യമാണെന്ന് ബിഎൻഎച്ച്എസ് തലവൻ അഥർവ സിങ്‌ പറഞ്ഞു.

Eng­lish Sum­ma­ry; The tiger was found at an alti­tude of 3640 meters; This is the first time in the country

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.