24 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 7, 2025
April 3, 2025
March 29, 2025
March 19, 2025
March 17, 2025
March 17, 2025
March 12, 2025
March 10, 2025
March 3, 2025
March 3, 2025

മാനന്തവാടി പടമലയില്‍ കടുവയുടെ സാന്നിധ്യം

Janayugom Webdesk
മാനന്തവാടി
February 14, 2024 10:46 am

കാട്ടാന ആക്രമണമുണ്ടായ മാനന്തവാടി പടമലയില്‍ കടുവയെ കണ്ടതായി നാട്ടുകാര്‍. പ്രദേശത്തെ സിസിടിവിയില്‍ കടുവയുടെദൃശ്യവും പതിഞ്ഞിട്ടുണ്ട്. പടമല പള്ളിയുടെ പരിസരത്ത് റോഡ് മുറിച്ചുകടക്കുന്ന ദൃശ്യമാണ് പുറത്തുവന്നത്.

പള്ളിയില്‍ പോകുകയായിരുന്ന ഐക്കരാട്ട് സാബു, വെണ്ണമറ്റത്തില്‍ ലിസി തുടങ്ങിയവരാണ് കടുവയെ കണ്ടത്. ഇന്ന് രാവിലെയോടെയാണ് സംഭവം. വിവരമറിഞ്ഞ് വനപാലകര്‍ സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ വീടിന്റെ സമീപ പ്രദേശത്ത് തന്നെയാണ് കടുവയെ കണ്ടെത്തിയത്.

Eng­lish Sum­ma­ry: tiger found at Mananthavadi
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.