26 December 2024, Thursday
KSFE Galaxy Chits Banner 2

വില്ലേജ് ഓഫീസിന് മുന്നിൽ നിൽക്കുന്ന മരം അപകട ഭീഷണി ഉയർത്തുന്നു

Janayugom Webdesk
അഞ്ചൽ
April 29, 2022 9:45 pm

വില്ലേജ് ഓഫീസിന് മുന്നിൽ നിൽക്കുന്ന മരം അപകട ഭീഷണി ഉയർത്തുന്നു. അഞ്ചൽ, അലയമൺ വില്ലേജ് ഓഫീസിന് മുൻപിൽ നിൽക്കുന്ന ബദാം മരമാണ് അപകട ഭീഷണിയായി നിൽക്കുന്നത്. മരത്തിന്റെ ചുവട് പൂർണ്ണമായും ദ്രവിച്ചത് മൂലം ഏത് നിമിഷവും മരം നിലം പൊത്താവുന്ന അവസ്ഥയിലാണ്. മരം നിൽക്കുന്നിടത്തോട് ചേർന്ന് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലും അലയമൺ വില്ലേജ് ആഫീസിലും, ദിവസവും നൂറ് കണക്കിന് ആളുകളാണ് എത്താറുള്ളത്. തിരക്കേറിയ കടവറം കരുകോൺ റോഡിന്റെ വശത്താണ് മരം നിൽക്കുന്നത്. 11 കെവി വൈദ്യുത ലൈനും ഇത് വഴി കടന്ന് പോകുന്നുണ്ട്. കാറ്റിലോ, മഴയിലോ മരം കടപുഴകി വീണാൽ വലിയ അപകട സാധ്യതയ്ക്ക് കാരണമാകുന്ന മരം മുറിച്ച് മാറ്റണമെന്നും നാട്ടുകാര്‍ അവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.