സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ അക്രമ സമരം തന്നെ നടത്തുമെന്ന വെല്ലുവിളിയുമായി യുഡിഎഫ്. സില്‍വര്‍ലൈന്‍ പദ്ധതി പ്രദേശങ്ങളില്‍ സ്ഥാപിച്ച സര്‍വേ കല്ലുകള്‍ പിഴുതെറിയുമെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ കഴിഞ്ഞ ദിവസത്തെ കലാപാഹ്വാനം തന്നെയാണ് ഇന്നലെ യുഡിഎഫ് കണ്‍വീനര്‍ എം എം ഹസനും ആവര്‍ത്തിച്ചത്. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ പ്രതിഷേധം അക്രമ സമരമുറകളിലൂടെ ഉള്‍പ്പെടെ ശക്തമാക്കി സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കാനാണ് ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന യുഡിഎഫ് നേതൃയോഗത്തിലെ തീരുമാനം.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലാ കേന്ദ്രങ്ങളില്‍ സ്ഥിരം സമരവേദിയാക്കി മുന്നണി നേതാക്കള്‍ തന്നെ സമരത്തിന് നേതൃത്വം നല്‍കുമെന്നും സില്‍വര്‍ ലൈന്‍ പദ്ധതി ചര്‍ച്ച ചെയ്യാന്‍ അടിയന്തരമായി നിയമസഭ ചേരണമെന്നാണ് യുഡിഎഫ് ആവശ്യപ്പെടുന്നതെന്നും എം എം ഹസന്‍ പറഞ്ഞു. അതേസമയം ഇന്നലെ നടന്ന യുഡിഎഫ് നേതൃയോഗത്തില്‍ ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും ക്ഷണിച്ചിരുന്നില്ലെന്ന് എ, ഐ ഗ്രൂപ്പുകള്‍ പരാതിയുന്നയിച്ചു. എന്നാല്‍ കക്ഷി നേതാക്കളെ മാത്രമാണ് യോഗത്തില്‍ ക്ഷണിച്ചിരിക്കുന്നത് എന്നായിരുന്നു നേതൃത്വത്തിന്റെ വിശദീകരണം.
english summary; The UDF has challenged the Silver Line as a violent struggle
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.