20 January 2026, Tuesday

Related news

January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം അവസാനിച്ചു; വിവിധ മേഖകളിലെ സഹകരണത്തിന് യുഎസും ഇന്ത്യയും ധാരണയായി

Janayugom Webdesk
വാഷിങ്ടണ്‍
June 24, 2023 9:13 pm

പ്രതിരോധം, ആരോഗ്യം, കാലാവസ്ഥാ, സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളില്‍ ഇന്ത്യയും യുഎസും വിവിധ കരാറുകളില്‍ ഒപ്പുവച്ചു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഈ പങ്കാളിത്തം ഇരു രാജ്യങ്ങളുടെയും താൽപ്പര്യമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബെെഡനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. സെമി കണ്ടക്ടറുകൾ മുതൽ ബഹിരാകാശ ഗവേഷണം വരെയുള്ള മേഖലകളിൽ യുഎസിലെ പ്രമുഖ കമ്പനികളുമായി ധാരണയായി.
യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആമസോൺ, ​ഗൂ​ഗിൾ, മെെക്രോസോഫ്റ്റ് എന്നീ കമ്പനികള്‍ ഇന്ത്യയിൽ വലിയ നിക്ഷേപങ്ങൾ നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത ഏഴു വർഷത്തിനുള്ളിൽ രാജ്യത്ത് 15 ബില്ല്യൺ ഡോളറിന്റെ നിക്ഷേപം നടത്തുമെന്നാണ് ആമസോൺ അറിയിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യയിലെ കമ്പനിയുടെ മൊത്തം നിക്ഷേപം 26 ബില്ല്യൺ ഡോളറായി ഉയരും. 2025-ഓടെ 20 ലക്ഷം തൊഴിലവസരങ്ങൾ രാജ്യത്ത് ആമസോൺ സൃഷ്ടിക്കുമെന്നും കമ്പനി അറിയിച്ചു. സമാന പ്രഖ്യാപനങ്ങള്‍ ഗൂഗിളും മെെക്രോസ്ഫോറ്റും നടത്തിയിട്ടുണ്ട്.
ആ​ഗോള ഫിൻടെക് ഓപ്പറേഷൻ സെന്റർ ഗുജറാത്തിൽ ആരംഭിക്കുമെന്ന് ​ഗൂ​ഗിൾ അറിയിച്ചു. ഇന്ത്യയിലെ അർധചാലക വ്യവസായമേഖലയിൽ അമേരിക്കൻ കമ്പനികൾ ഏതാണ്ട് 25,000 കോടിയുടെ നിക്ഷേപം നടത്താൻ ധാരണയായി. മൈക്രോൺ ടെക്‌നോളജി, അപ്ലൈഡ് മെറ്റീരിയൽസ് ലാം റിസർച്ച് എന്നീ കമ്പനികളാണ് നിക്ഷേപം നടത്തുക. ഇന്ത്യയിലെ 60,000 ഹൈടെക് എൻജിനിയർമാർക്ക് അർധചാലക മേഖലയിൽ ലാം റിസർച്ച് പരിശീലനം നൽകും. യുഎസ് കമ്പനിയായ ജനറൽ ഇലക്‌ട്രിക്കൽസും ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക് ലിമിറ്റഡും (എച്ച്എഎൽ) സംയുക്തമായി ഇന്ത്യയിൽ യുദ്ധവിമാന എൻജിൻ നിർമിക്കാൻ കരാറായി. 2025-ഓടെ മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള ആർട്ടെമിസ് കരാറിലും ഇന്ത്യ ഭാഗമാകും.

eng­lish summary;The US and India have agreed to coop­er­ate in var­i­ous fields

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.