അരവിന്ദ്കെജ്രിവാളും, മനീഷ് സിസോദിയിയും അടക്കമുള്ള ആംഅദ്മി പാര്‍ട്ടിയുടെ നേതാക്കളെല്ലാം കടപുഴകി വീണപ്പോള്‍ ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ആശ്വാസമായി അതിഷിക്ക് ജയം. ത്രികോണ മത്സരമായിരുന്ന കൽക്കാജിൽ2795 വോട്ടുകൾക്കാണ് അതിഷി ജയിച്ചത്. എഎപിയും കോൺഗ്രസും, ബിജെപിയും തമ്മിൽ കടുത്ത മത്സരം നടന്ന മണ്ഡലമാണ് കൽക്കാജി.
വോട്ടെണ്ണൽ തുടങ്ങി അവസാനം വരെ അതിഷി പിന്നിലായിരുന്നു. എഎപിക്കും കോൺഗ്രസിനും വനിതാസ്ഥാനാർഥികളായിരുന്നു. കോൺഗ്രസിന്റെ അൽക ലാംബ 3803 വോട്ടാണ് നേടിയത്, ബിജെപിയുടെ രമേശ് ബിധുരി 44472 വോട്ടും നേടി. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും കൽക്കാജിയിൽ ആം ആദ്മിക്കായിരുന്നു ജയം. 2020 ലെ തെരഞ്ഞെടുപ്പിൽ അതിഷി ഈ സീറ്റിലേക്ക് മത്സരിക്കുകയും ബിജെപിയുടെ ധരംബീർ സിങ്ങിനെ 11,393 വോട്ടുകൾക്ക് പരാജയപ്പെടുത്തുകയും ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.