23 December 2024, Monday
KSFE Galaxy Chits Banner 2

Related news

April 19, 2024
March 19, 2024
March 6, 2024
November 21, 2023
October 13, 2023
October 10, 2023
August 3, 2023
February 14, 2023
August 28, 2022
July 31, 2022

വിദ്യാര്‍ത്ഥിയെ ആക്രമിച്ച കാട്ടുപന്നിയെ വെടിവച്ചു കൊന്നു

Janayugom Webdesk
കോഴിക്കോട്
May 28, 2022 11:54 am

കോഴിക്കോട് തിരുവമ്പാടിയില്‍ വിദ്യാര്‍ത്ഥിയെ ആക്രമിച്ച കാട്ടുപന്നിയെ വെടിവച്ചു കൊന്നു. നാട്ടുകാര്‍ വീട്ടുവളപ്പില്‍ പൂട്ടിയിട്ട കാട്ടുപന്നിയെ സ്ഥലത്തെത്തിയ വനപാലകരാണ് വെടിവച്ചു കൊന്നത്. ചേപ്പിലങ്ങാട് മുല്ലപ്പള്ളിയില്‍ സനൂബിന്റെ മകന്‍ അദ്‌നാനാണ് (12) കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരുക്കേറ്റത്.

തിരുവമ്പാടി ടൗണിന്റെ 200 മീറ്റര്‍ സമീപത്താണ് സംഭവം. തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് അദ്‌നാന്‍. ഇന്നു രാവിലെ ഒന്‍പതോടെ ടൗണില്‍നിന്നു സാധനം വാങ്ങി സൈക്കിളില്‍ വീട്ടിലേക്കു വരുമ്പോഴാണ് റോഡില്‍വച്ച് കാട്ടുപന്നി ആക്രമിച്ചത്. സാരമായി പരുക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

Eng­lish sum­ma­ry; The wild boar that attacked the stu­dent was shot and killed

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.