27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 22, 2024
December 21, 2024
December 21, 2024
December 20, 2024
December 19, 2024
December 18, 2024

ബസിനടിയിലേക്കുവീണ യുവതിയുടെ മുടി ചക്രത്തിൽ കുടുങ്ങി; രക്ഷപ്പെടുത്തിയത് മുടി മുറിച്ച്

Janayugom Webdesk
കോട്ടയം
January 31, 2023 7:34 pm

കെഎസ്ആര്‍ടിസി ബസിനടിയിലേക്ക് വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. വൈകിട്ട് 5.30ന് കോട്ടയം എംസി റോഡിൽ ചിങ്ങവനം പുത്തൻപാലത്തിനടുത്താണു സംഭവം. ഇത്തിത്താനത്തെ സ്വകാര്യ സ്കൂളിന്റെ ബസിൽ ജീവനക്കാരിയായ കുറിച്ചി സ്വദേശിനി അമ്പിളിയാണ് അപകടത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. 

സ്കൂൾ ബസിലെ കുട്ടികളെ റോഡിനു റോഡ് മുറിച്ച് കടക്കാന്‍ സഹായിച്ചതിനുശേഷം തിരികെ പോകുകയായിരുന്ന അമ്പിളി, കെഎസ്ആർടി സി ബസ് വരുന്നതുകണ്ട് ഓടി കാൽ വഴുതി അടിയിലേക്കു വീഴുകയായിരുന്നുവെന്നു പൊലീസ് പറയുന്നു.

ഡ്രൈവർ വണ്ടി വെട്ടിച്ച് നിർത്തിയതിനാൽ ബസ് തലയിൽ കയറാതെ അമ്പിളി രക്ഷപ്പെട്ടു. എന്നാൽ, മുടി ടയറിന്റെ ഇടയിൽ കുടുങ്ങി സമീപത്ത് തട്ടുകട നടത്തുന്ന കൃഷ്ണൻ ഓടിയെത്തി കത്തി കൊണ്ട് മുടി മുറിച്ച് അമ്പിളിയെ പുറത്തെടുക്കുകയായിരുന്നു തലയിൽ ചെറിയ മുറിവുകൾ ഉണ്ടായത് ഒഴിച്ചാൽ മറ്റ് പരിക്കുകളൊന്നുമുണ്ടായിട്ടില്ല.

Eng­lish Sum­ma­ry: The woman who fell under the bus got her hair caught in the wheel; Saved by cut­ting hair

You may also like this video

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.