23 January 2026, Friday

Related news

January 19, 2026
January 16, 2026
January 14, 2026
January 13, 2026
January 11, 2026
January 8, 2026
January 5, 2026
December 24, 2025
December 23, 2025
December 20, 2025

യുവതിയുടെ മൃതദേഹം സ്യൂട്ട്കെയ്‌സിൽ വെട്ടിനുറുക്കിയ നിലയിൽ കണ്ടെത്തി

യുവാവ് പിടിയിൽ
Janayugom Webdesk
ചെന്നൈ
September 19, 2024 7:55 pm

യുവതിയുടെ മൃതദേഹം വെട്ടിമുറിച്ച നിലയിൽ സ്യൂട്ട്കേസിൽ നിന്ന് കണ്ടെടുത്തു. ബാഗിൽ നിന്ന് രക്തം ഒലിച്ചിറങ്ങുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് പൊലീസിൽ വിവരം അറിയിക്കുന്നത്. കേസിൽ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മണി എന്നയാളാണ് കസ്റ്റഡിയിലെടുത്തത്. സ്യൂട്ട്കേസ് കണ്ടെടുത്ത സ്ഥലത്തുനിന്ന് 100 മീറ്റർ അകലെയാണ് ഇയാൾ താമസിക്കുന്നത്. സ്യൂട്ട്‌കേസിൽ മൃതദേഹം കണ്ടെത്തിയ യുവതിയെ മാധവരം സ്വദേശി ദീപയാണെന്ന് തിരിച്ചറിഞ്ഞു. പുലർച്ചെ 5.30ഓടെ ചെന്നൈ കുമാരൻ കുടിൽ സ്വദേശി തൊറൈപാക്കം ഭാഗത്ത് ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്കേസ് കിടക്കുന്നതിനെക്കുറിച്ച് പൊലീസിൽ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പോലീസ് മൃതദേഹം കണ്ടെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. 

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. ഇവയുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. ഈ വർഷം ഓഗസ്റ്റിൽ ചെന്നൈയിലെ ട്രിപ്ലിക്കെയ്ൻ ഏരിയയിലെ ഹോട്ടൽ മുറിയിൽ 28 കാരിയായ യുവതിയെ ഒരാൾ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം, ചെന്നൈയിലെ ഒരു ഹോട്ടലിൽ 20 കാരിയായ നഴ്‌സിംഗ് വിദ്യാർത്ഥിനിയെ കാമുകൻ കൊലപ്പെടുത്തിയിരുന്നു, തുടർന്ന് മൃതദേഹത്തിന്റെ ചിത്രം തന്റെ വാട്ട്‌സ്ആപ്പ് സ്റ്റോറിയായി പോസ്റ്റ് ചെയ്തു. ആഷിഖ് എന്ന പ്രതിയുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇരയുടെ സുഹൃത്തുക്കൾ ശ്രദ്ധിച്ചതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞ സുഹൃത്തുക്കൾ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ ഇരുവരും താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആഷിഖ് എന്ന പ്രതിയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.