4 May 2024, Saturday

ലെനിന്‍ സ്മരണയില്‍ ലോകം

Janayugom Webdesk
മോസ്കോ
January 21, 2024 9:34 pm

വിപ്ലവ നേതാവ് വി ഐ ലെനിന്റെ ചരമ ശതാബ്ദി സ്മരണയില്‍ ലോകം. ലെനിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന മുസോളിയത്തിന് മുന്നില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് റഷ്യന്‍ ഫെഡറേഷന്‍ (സിപിആര്‍എഫ്) നേതൃത്വത്തില്‍ റാലിയും പുഷ്പാര്‍ച്ചനയും നടന്നു. നിരവധി യുവാക്കളും സ്ത്രീകളും പങ്കെടുത്ത റാലി സിപിആര്‍എഫ് ജനറല്‍ സെക്രട്ടറി ഗെന്നഡി സ്യൂഗനോവ് ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പുറമേ വിവിധ, ഇടതുപക്ഷ, ജനകീയ സംഘടനകളുടെ നേതാക്കളും പുഷ്പചക്രം അർപ്പിക്കുന്ന ചടങ്ങിൽ പങ്കെടുത്തു.

സിപിഐ ആസ്ഥാനമായ അജോയ് ഭവനില്‍ ലെനിന്‍ പ്രതിമയില്‍ നടന്ന പുഷ്പാര്‍ച്ചന

ലെനിനും സ്റ്റാലിനും വികസിപ്പിച്ച വഴിയിലൂടെ സഞ്ചരിച്ചാല്‍ മാത്രമേ ആധുനിക റഷ്യക്ക് വിജയങ്ങളുണ്ടാകൂ എന്ന് നിലവിലെ രാഷ്ട്രത്തലവൻ മനസിലാക്കണമെന്ന് ഗെന്നഡി സ്യൂഗനോവ് പറഞ്ഞു. സോഷ്യലിസത്തിനുവേണ്ടിയുള്ള അഭിവാഞ്ഛ എല്ലായിടങ്ങളിലും ഉടലെടുക്കുകയാണെന്നും എല്ലാ വാതിലുകളിലും അതിനായുള്ള ആവശ്യങ്ങള്‍ ഉന്നയിക്കപ്പെടുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലും ലെനിന്‍ അനുസ്മരണ പരിപാടികള്‍ നടന്നു.
ഡ‍ല്‍ഹിയില്‍ സിപിഐ ആസ്ഥാനമായ അജോയ് ഭവനില്‍ ലെനിന്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. ജനറല്‍ സെക്രട്ടറി ഡി രാജ, സെക്രട്ടേറിയറ്റ് അംഗങ്ങളായ പല്ലബ് സെന്‍ ഗുപ്ത, രാമകൃഷ്ണ പാണ്ഡ എന്നിവര്‍ നേതൃത്വം നല്‍കി.

Eng­lish Summary;The world in mem­o­ry of Lenin
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.